ടി. പത്മനാഭൻ
എന്റെ കഥയെഴുത്തിന്റെ 50-ാം വാര്‍ഷികം മലയാളമനോരമ ആഘോഷിച്ചത് ഒരു അഭിമുഖത്തോടെയായിരുന്നു. അഭിമുഖം ചെയ്യാന്‍ മനോരമ തിരഞ്ഞെടുത്തത് ഒ.എന്‍.വി.യെയായിരുന്നു. മനോരമയുടെ എറണാകുളം ഗസ്റ്റ്ഹൗസില്‍വെച്ച് നടന്ന ഈ സംഭാഷണത്തില്‍ മോഡറേറ്ററായത് പ്രഭാവര്മയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അത്യന്തം മധുരമായ ഒരു അനുഭവമായിരുന്നു അത്.
കൊണ്ടും കൊടുത്തും മുന്നേറിയ ഒരപൂര്‍വ സാഹിത്യ ജുഗല്‍ബന്ധി! മഹാനായ കവി, നിത്യഭാസുരങ്ങളായ ഒട്ടേറെ നാടകസിനിമാഗാനങ്ങളുടെ കര്‍ത്താവ് എന്നതിനപ്പുറം ഒ.എന്‍.വി. മികച്ച ഒരു ഗദ്യകാരനുമായിരുന്നു. ദേശാഭിമാനി പ്രസിദ്ധീകരിച്ചുവരുന്ന കുട്ടികളുടെ മാസികയായ തത്തമ്മയുടെ പത്രാധിപരുമായിരുന്നു, തത്തമ്മയുടെ സുവര്‍ണകാലമായിരുന്നു അത്.
ഇനി, എന്നെമാത്രം സംബന്ധിക്കുന്ന, മറ്റാരും അറിയാത്ത ഒരു രഹസ്യംകൂടിയുണ്ട്. എന്റെ തീവ്രമായ പ്രണയാനുഭവകാലങ്ങളില് ഞാന്‍ മൂളിനടന്നിരുന്നത് എന്റെ സുഹൃത്ത് എഴുതിയ പ്രശസ്ത പ്രണയഗാനങ്ങളായിരുന്നു! ഒരു മൂന്നുകൊല്ലത്തിനുമുന്പ് സ്നേഹം മാത്രം എന്ന പേരില്‍ ഞാന്‍ ഒരു കഥ എഴുതുകയുണ്ടായി. പത്മനാഭന്റെ പ്രണയകഥകള്‍ എന്ന പുസ്തകത്തില്‍ ഇതുണ്ട്. എന്റെ യൗവനാരംഭത്തിലെ ഒരു ഭഗ്നപ്രണയമാണ് ഇതിലെ വിഷയം. നഷ്ടവസന്തത്തിന് തപ്തനിശ്വാസമേ... എന്ന് തുടങ്ങുന്ന ഒ.എന്‍.വി.യുടെ പ്രണയാതുരമായ വരികള്‍ ഉദ്ധരിച്ചുകൊണ്ടാണ് ഞാന്‍ കഥ അവസാനിപ്പിക്കുന്നത്.
ഞാന്‍ നിര്‍ത്തട്ടെ.
ശരദിന്ദു മലര്‍ദീപനാളം
നീട്ടി
സുരഭില യാമങ്ങള്‍
ശ്രുതി മീട്ടി
ഇതുവരെ കാണാത്ത
കരയിലേക്കോ
ഇനിയൊരു ജന്മത്തിന്
കടവിലേക്കോ
മധുരമായ് പാടി
വിളിക്കുന്നു
ഒ.എന്‍.വി സാഹിത്യപുരസ്കാര പ്രഭാഷണത്തിന്റെ ലിഖിതരൂപത്തില്‍ നിന്നും. പുതിലയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.
Content Highlights: t padmanabhan onv mathrubhumi weekly
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..