പൊള്ളയായ കപടസമൂഹമാണ് പട എന്ന ഈ നല്ല കലാസൃഷ്ടിയെ ആശീര്‍വദിക്കുന്നത്


സി.ആര്‍. പരമേശ്വരന്‍

Pada Movie

പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം

ലിയ വാഗ്ദാനങ്ങളോടെ കൊണ്ടുവന്ന സ്വന്തം വഞ്ചനാത്മകനിയമം പരമോന്നതകോടതിയുടെ അംഗീകാരം നേടി ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും നടപ്പാക്കാനുള്ള ആത്മാര്‍ഥമായ ഒരു നടപടിയും വിജിഗീഷുക്കളായ ഇടതു-വലത് മുന്നണികളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല എന്നതാണ് ആദിവാസികള്‍ക്ക് വേണ്ടി കാല്‍നൂറ്റാണ്ട് മുന്‍പ് നടത്തിയ സമരത്തിന്റെ ബാക്കിപത്രം. നമ്മുടെ കക്ഷിരാഷ്ട്രീയം പൊതുസമൂഹത്തിന്റെ ജാഡ്യത്തിന്റെയും വികാരരാഹിത്യത്തിന്റെയും മറവില്‍ ദുര്‍ബലരായ ജനങ്ങളെ നിരന്തരം വഞ്ചിക്കുന്നതിന്റെ രീതിശാസ്ത്രത്തിന് ഒരു നിസ്തുലോദാഹരണംകൂടി ലഭിച്ചു എന്നതൊഴിച്ചാല്‍ മൂലനിയമം ഉണ്ടായി അരനൂറ്റാണ്ട് തികയാന്‍ പോകുമ്പോള്‍ ഇനിയെന്തെങ്കിലും സംഭവിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ഇന്ത്യയില്‍ മിക്കപ്പോഴും സംഭവിക്കുന്നതുപോലെ, രണ്ടുമൂന്ന് തലമുറകള്‍ കഴിഞ്ഞാല്‍ നിയമത്തിന്റെയും കോടതിവിധിയുടെയും ഉദ്ദിഷ്ടഗുണഭോക്താക്കള്‍ ചത്തുകെട്ട് പോയി പ്രശ്‌നം പരിഹൃതമാകുന്ന വിധത്തിലുള്ള പരിണതഫലമാണ് ഇക്കാര്യത്തിലും ഉണ്ടാകാനിടയുള്ളത്. സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും വിധിനടത്തിപ്പിലുള്ള ശുഷ്‌കാന്തി കാണുമ്പോള്‍ നമുക്കുറപ്പിക്കാം, അന്യാധീനപ്പെട്ട ആദിവാസി ഭൂമിയുടെ കാര്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കൂട്ടായ വഞ്ചന നമ്മുടെ ലജ്ജാകരമായ ചരിത്രത്തിന്റെ ഭാഗമാകുമെന്ന്. നമ്മുടെ കുറച്ച് ആദിവാസി സംഘടനാനേതാക്കളെ ഒഴിച്ചാല്‍ നമ്മുടെ പൊതുസമൂഹത്തിനും ഇടതുസമൂഹത്തിനുപോലും ശോചനീയമായ ഈ അവസ്ഥയെക്കുറിച്ച് അറിയുകയില്ല എന്നതാണ് വാസ്തവം. അവര്‍ക്ക് അറിയണമെന്നുമില്ല. വിപ്ലവപരീശര്‍ അടങ്ങുന്ന പൊള്ളയായ കപടസമൂഹമാണ് പട എന്ന ഈ നല്ല കലാസൃഷ്ടിയെ ആശീര്‍വദിക്കുന്നത് എന്നത് ലജ്ജാകരമായ ഒരു സാമൂഹികയാഥാര്‍ഥ്യമാണ് എന്നുമാത്രമാണ് ഞാന്‍ പറഞ്ഞുവരുന്നത്.

അയ്യങ്കാളിപ്പടയുടെ ധീരമായ സമരത്തെത്തുടര്‍ന്ന് തങ്ങളുടെ വര്‍ഗവഞ്ചനയുടെ തീരാക്കളങ്കവും കാപട്യവും വെളിവായതില്‍ പ്രതിഷേധിച്ച് എം.പി.യുടെയും എം.എല്‍.എ. യുടെയും നേതൃത്വത്തില്‍ രോഷാകുലമായ ഒരു സി.പി.എം. ആള്‍ക്കൂട്ടം കളക്ടറേറ്റിനെ വളയുന്ന ഒരു യഥാതഥചിത്രം സിനിമയിലുണ്ട്. ആ ആള്‍ക്കൂട്ടം രണ്ട് പതിറ്റാണ്ടുകൊണ്ട് എത്രയോ കൂടുതല്‍ വളര്‍ന്ന് ഇന്ന് പരിപക്വമായ ഒരു ക്രോണിമുതലാളിത്തസേനയായി മാറിയിരിക്കുന്നു. ആദിവാസികളെ തുടര്‍ന്നും വഞ്ചിച്ചുപോരുന്ന ഈ സേനതന്നെയാണ് ഈ സിനിമയുടെ മുഖ്യ ആസ്വാദകര്‍ എന്നത് ആദിവാസികളുടെ മുറിവുകളിന്മേല്‍ അപമാനത്തിന്റെ ഉപ്പ് പുരട്ടുകകൂടി ചെയ്യുന്നു.

ആഴ്ചപ്പതിപ്പ് വാങ്ങാം

അയ്യങ്കാളിപ്പടയുടെ സമരത്തിനുശേഷം ഭേദഗതി നിയമത്തിനെതിരെ പ്രവര്‍ത്തിച്ച ഹ്രസ്വകാലത്ത് ഞങ്ങളുടെ സൗഹൃദക്കൂട്ടായ്മയ്ക്ക് ലഭിച്ച പ്രധാനപ്പെട്ട തിരിച്ചറിവുകളിലൊന്ന്, ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ചിട്ടുള്ള നമ്മുടെ ബുദ്ധിജീവികള്‍ക്കും സാംസ്‌കാരികനായകര്‍ക്കും രാഷ്ട്രീയാധികാരികളോടുള്ള വിധേയത്വവും അഭിനിവേശവും ജനങ്ങളോടുള്ള ബാധ്യതയെക്കാള്‍ എത്രയോ വലുതാണ് എന്നതാണ്. ആദരണീയരായ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, സുകുമാര്‍ അഴീക്കോട്, ബിഷപ്പ് പൗലോസ് മാര്‍ പൗലോസ് എന്നിവര്‍ ഞങ്ങളോട് സഹകരിച്ച് ആദിവാസി നിയമഭേദഗതിക്കെതിരായി പത്രസമ്മേളനം നടത്തിയതിനെക്കുറിച്ചും അത് ഇടതുനേതാക്കളെ പരിഭ്രാന്തരും പ്രകോപിതരുമാക്കിയതിനെക്കുറിച്ചും നേരത്തേ പറയുകയുണ്ടായല്ലോ. ആദ്യം കൃഷ്ണയ്യരെയും മറ്റും അവഹേളിച്ചെങ്കിലും ഇടതുമന്ത്രിമാര്‍ പെട്ടെന്ന് സമചിത്തത വീണ്ടെടുത്ത് മൂവരെയും പ്രീണിപ്പിച്ച് ബോധനം നല്‍കാനായി തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ആ പ്രബോധനത്തിന്റെ ഫലമായി, സാംസ്‌കാരികനായകര്‍ മൂന്നുപേരും രായ്ക്കുരാമാനം പുതിയ വഞ്ചനാഭേദഗതി ആദിവാസികള്‍ക്ക് ഏറെ ഗുണകരമാണ് എന്ന സര്‍ക്കാര്‍നിലപാടിന്റെ വക്താക്കളായി മാറി!

പൂര്‍ണരൂപം വായിക്കാം

Content Highlights: pada movie mathrubhumi weekly cr parameswaran


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented