സിയ മുഹമ്മദ്
വരാപ്പുഴ: അതിവേഗം മിന്നിമറയുന്ന സ്‌ക്രീനിലെ കഥാപാത്രങ്ങളെ നോക്കി ചിത്രത്തിന്റെ പേരുകള്‍ ശരിയായി പറഞ്ഞ് വരാപ്പുഴ സ്വദേശിനി സിയ മുഹമ്മദ് ഗിന്നസ് വേള്‍ഡ് റെക്കോഡിലേക്ക്. ഭാരതിയാര്‍ യൂണിവേഴ്സിറ്റിയിലെ എം.ബി.എ. വിദ്യാര്‍ഥിനിയും ചിത്രകാരിയുമായ സിയ മുഹമ്മദാണ് തന്റെ ആദ്യ ശ്രമത്തില്‍ തന്നെ ഗിന്നസ് വേള്‍ഡ് റെക്കോഡിന് ഉടമയായത്.
സിനിമകളുടെ പേര് അതിലെ കഥാപാത്രങ്ങളെ നോക്കി ശരിയായി തിരിച്ചറിയാന്‍ അനുവദിച്ചുകിട്ടിയത് 30 സെക്കന്‍ഡ്. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിന്നുമായി 30 ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. അനുവദിച്ച സമയത്തിനുള്ളില്‍ സിയ 22 എണ്ണത്തിന് ശരിയുത്തരം നല്‍കി. 17 ചിത്രങ്ങള്‍ തിരിച്ചറിഞ്ഞ ലണ്ടന്‍ സ്വദേശിയാണ് ഇതിനുമുമ്പ് ഗിന്നസ് റെക്കോഡിന് ഉടമയായിരുന്നത്. ഇത് മറികടന്നാണ് സിയ പുതിയ റെക്കോഡ് ഇട്ടത്.
ചിത്രകാരി കൂടിയായ സിയ മുഹമ്മദ് ചിത്രരചനയുള്‍പ്പെടെ മൂന്നിനങ്ങളില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിലും ഇടം നേടിയിട്ടുണ്ട്. ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ ഇടം നേടിയതായുള്ള അറിയിപ്പ് കഴിഞ്ഞ ദിവസം ഇ മെയില്‍ സന്ദേശമായി സിയയ്ക്ക് ലഭിച്ചു. വരാപ്പുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.എസ്. മുഹമ്മദിന്റെയും, വരാപ്പുഴ സഹകരണ ബാങ്ക് ജീവനക്കാരി സഫിയ മുഹമ്മദിന്റെയും മകളാണ്.
Content highlights: ziya muhammed, guinness world record, film character


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..