യുവരാജ് സിങ്ങ് ഭാര്യയ്ക്കും മകനുമൊപ്പം | Photo: instagram/ yuvraj singh
ഫാദേഴ്‌സ് ഡേയില്‍ മകനെ ലോകത്തിന് പരിചയപ്പെടുത്തി ക്രിക്കറ്റ് താരം യുവരാജ് സിങ്ങ്. ഭാര്യ ഹേസല്‍ കീച്ചിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രങ്ങളാണ് യുവി പങ്കുവെച്ചത്. ഓറിയോണ്‍ കീച്ച് സിംഗ് എന്നാണ് കുഞ്ഞിന്റെ പേര്.
'ഈ ലോകത്തേക്ക് സ്വാഗതം ഓറിയോണ്‍ കീച്ച് സിങ്ങ്. അമ്മയും അച്ഛനും നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു. ഓരോ പുഞ്ചിരിയിലും നിന്റെ കണ്ണുകള്‍ തിളങ്ങും. നക്ഷത്രങ്ങൾക്കിടയിൽ നിന്റെ പേര് എഴുതിയിരിക്കുന്നതുപോലെ'-യുവരാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ജനുവരി 25-നാണ് കുഞ്ഞ് ജനിച്ച വിവരം യുവി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
ഫാദേഴ്‌സ് ഡേയില്‍ യുവിക്ക് ആശംസകളുമായി ഹേസല്‍ കീച്ചും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. 'നിങ്ങള്‍ക്ക് ആദ്യ ഫാദേഴ്സ് ഡേ ആശംസകള്‍. നമ്മള്‍ കണ്ടുമുട്ടുന്നതിനും മുമ്പേ നിങ്ങള്‍ ഈ ദിവസം സ്വപ്നം കണ്ടിരുന്നു, ഇപ്പോള്‍ നിങ്ങള്‍ ഇതാ ഒരു അച്ഛനായിരിക്കുന്നു. പാല് കൊടുത്ത ശേഷം ഗ്യാസ് കളയാനായി കുഞ്ഞിന്റെ പുറത്ത് തട്ടികൊടുക്കുന്ന, ഡയപ്പര്‍ മാറ്റുന്ന, കുഞ്ഞിനൊപ്പം ഉറക്കമില്ലാത്ത രാത്രികളിലും സന്തോഷവാനായി കാണുന്ന ഒരാളായി മാറിയിരിക്കുന്നു. നിങ്ങള്‍ പലര്‍ക്കും മാതൃകയാക്കാന്‍ പറ്റുന്ന ഒരു പിതാവാണ്. നിങ്ങളുടെ പരിശ്രമങ്ങളില്‍ ഞാന്‍ അഭിമാനിക്കുന്നു, എപ്പോഴും മികച്ചതു നല്‍കാന്‍ നിങ്ങള്‍ ശ്രമിക്കുന്നു.' ഹേസല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത മനോഹരമായ കുറിപ്പില്‍ പറയുന്നു.
യുവിയുടെ നെഞ്ചില്‍ കിടന്നുറങ്ങുന്ന കുഞ്ഞിന്റെ ചിത്രവും ഹേസല്‍ പങ്കുവെച്ചിട്ടുണ്ട്. ഇതോടൊപ്പം യുവരാജിന്റെ അച്ഛനും തന്റെ അച്ഛനും ഹേസല്‍ ഫാദേഴ്‌സ് ഡേ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
നേരത്തെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും യുവരാജ് അച്ഛനായ സന്തോഷത്തെ കുറിച്ച് സംസാരിച്ചിരുന്നു. മകനും ക്രിക്കറ്റ് താരമാകുമോ എന്ന ചോദ്യത്തിന് അവന്‍ അവന് ഇഷ്ടമുള്ളതു പോലെ വളരട്ടെ എന്നായിരുന്നു യുവിയുടെ മറുപടി. തന്റെ അച്ഛന്‍ യോഗ്‌രാജിനെപ്പോലെ താന്‍ ഒരിക്കലുമാകില്ലെന്നും യുവി പറഞ്ഞിരുന്നു.'അവന്‍ ഏത് കരിയര്‍ തിരഞ്ഞെടുത്താലും ഞാന്‍ അവനൊപ്പം നില്‍ക്കും. ഞാന്‍ കുട്ടിയായിരുന്നപ്പോള്‍തന്നെ എന്നെ ക്രിക്കറ്റ് താരമാക്കാനാണ് അച്ഛന്‍ ശ്രമിച്ചത്. ഞാന്‍ ഒരിക്കലും അതു പോലെയാകില്ല.' യുവി പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..