വൈറൽ വീഡിയോയിൽ നിന്നുള്ള രംഗം | Photo: ANI
സിനിമയിലെ പല രംഗങ്ങളും ആളുകള്‍ അനുകരിക്കുന്നത് സാധാരണമാണ്. സോഷ്യല്‍ മീഡിയയിലൂടെ ഇത്തരം അനുകരണ വീഡിയോകള്‍ പങ്കുവെയ്ക്കാറുമുണ്ട്. എന്നാല്‍ ഹരിയാനയിലെ ഗുരുഗ്രാമില്‍ ഒരു യുവാവിന്റെ അനുകരണം അല്‍പം കടന്നുപോയി.
ഓടുന്ന കാറിന്റെ ഡിക്കിയില്‍ നിന്ന് കറന്‍സി നോട്ടുകള്‍ റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു യുട്യൂബറായ ഗുര്‍പ്രീത് സിങ്ങ്. വണ്ടി ഓടിച്ചിരുന്നത് ഇയാളുടെ സുഹൃത്തും യുട്യൂബറുമായ ജൊറാവര്‍ സിങ്ങ് കല്‍സി ആയിരുന്നു. കാറിന് പിന്നില്‍ ബൈക്കില്‍ വന്ന ഇരുവരുടേയും സുഹൃത്തുക്കളാണ് ഈ വീഡിയോ പകര്‍ത്തിയത്. ഇരുവരും പിന്നീട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
മാര്‍ച്ച് രണ്ടിനാണ് സംഭവം നടന്നത്. യഥാര്‍ഥ കറന്‍സി നോട്ടുകള്‍ അല്ല വലിച്ചെറിഞ്ഞതെന്നും പോലീസ് വ്യക്തമാക്കുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ രണ്ടു പേര്‍ക്കുമെതിരേ പോലീസ് കേസെടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത് വിട്ടയച്ചതായും ഗുരുഗ്രാം എ.സി.പി വികാസ് കൗശിക് വ്യക്തമാക്കി.
ഫര്‍സി എന്ന ഹിന്ദി വെബ് സീരീസിലെ രംഗം യുവാക്കള്‍ പുനരാവിഷ്‌കരിക്കുകയായിരുന്നു. ഈ സീരീസില്‍ പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ഷാഹിദ് കപൂറും സുഹൃത്തും കറന്‍സി നോട്ടുകള്‍ റോഡിലേക്ക് വലിച്ചെറിയുന്നുണ്ട്.
Content Highlights: youtuber seen throwing currency notes from running car in haryanas gurugram viral video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..