വൈറൽ വീഡിയോയിൽ നിന്നുള്ള രംഗങ്ങൾ | Photo:instagram/ mr beast
ലോകത്ത് ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള യുട്യൂബറാണ് മിസ്റ്റര്‍ ബീസ്റ്റ്. 13.9 കോടി ആളുകളാണ് മിസ്റ്റര്‍ ബീസ്റ്റിനെ ഫോളോ ചെയ്യുന്നത്. ജിമ്മി ഡൊണാള്‍ഡ്‌സണ്‍ എന്ന് യഥാര്‍ഥ പേരുള്ള മിസ്റ്റര്‍ ബീസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഒരു റെസ്‌റ്റോറന്റിലെ വെയ്ട്രസിന് മിസ്റ്റര്‍ ബീസ്റ്റ് ഒരു പുതിയ ബ്രാന്‍ഡ് കാര്‍ സമ്മാനമായി നല്‍കുന്നതാണ് വീഡിയോയിലുള്ളത്. ആമി എന്ന് പേരുള്ള യുവതിയുടെ ജീവിതത്തില്‍ ലഭിക്കുന്ന ഏറ്റവും വിലപിടിപ്പുള്ള ടിപ്പാണ് ഇതെന്നും മിസ്റ്റര്‍ ബീസ്റ്റ് വീഡിയോയില്‍ പറയുന്നു.
ഇതുവരെ കിട്ടിയതില്‍ ഏറ്റവും വലിയ ടിപ്പ് ഏതെന്ന് ആമിയോട് മിസ്റ്റര്‍ ബീസ്റ്റ് ചോദിക്കുന്നു. 50 ഡോളര്‍ (ഏകദേശം 4,000 ഇന്ത്യന്‍ രൂപ) ആണെന്ന് ആമി മറുപടി നല്‍കുന്നു. ആരെങ്കിലും ഒരു കാര്‍ ടിപ്പ് ആയി നല്‍കിയിട്ടുണ്ടോ? എന്ന് ചോദിച്ച് ബ്ലാക്ക് ടയോട്ട കാറിന്റെ ചാവി ആമിക്ക് മിസ്റ്റര്‍ ബീസ്റ്റ് കൈമാറുന്നു. ഇതുകണ്ട് വിശ്വസിക്കാനാകാതെ, അമ്പരന്ന് നില്‍ക്കുന്ന ആമിയേയും വീഡിയോയില്‍ കാണാം.
ഒരു കോടിയില്‍ അധികം ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ കണ്ടത്. 11 ലക്ഷത്തോളം ആളുകള്‍ ലൈക്കും ചെയ്തു. എണ്ണായിരത്തില്‍ അധികം കമന്റും ഇതിന് താഴെയുണ്ട്. മിസ്റ്റര്‍ ബീസ്റ്റിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് കമന്റ് ചെയ്തത്.
മിസ്റ്റര്‍ ബീസ്റ്റിന്റെ വീഡിയോകള്‍ കാണുന്നത് വലിയ ഇഷ്ടമാണെന്നും ആളുകളെ സന്തോഷിപ്പിക്കാന്‍ വ്യത്യസ്തമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ഒരാള്‍ കമന്റ് ചെയ്തു. 'നന്മമരമായി അഭിനയിക്കുന്നത് എന്തിനാണ്', 'ഇതെല്ലാം ആളുകള്‍ കാണാന്‍ വേണ്ടിയല്ലേ ചെയ്യുന്നത്' എന്ന തരത്തിലുള്ള കമന്റുകളും വീഡിയോക്ക് താഴെ പ്രത്യക്ഷപ്പെട്ടു.
Content Highlights: youtuber mrbeast gives a new car as tip to a waitress viral video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..