പ്രാങ്ക് വീഡിയോയിൽ നിന്നുള്ള രംഗം/ അർമാൻ മാലിക്ക് ഭാര്യമാരോടൊപ്പം | Photo: Youtube/ Armaan Malik
ഹൈദരാബാദില്‍ നിന്നുള്ള യൂട്യൂബറാണ് അര്‍മാന്‍ മാലിക്. ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് അദ്ദേഹത്തിന് ഇന്‍സ്റ്റഗ്രാമിലും യുട്യൂബിലുമുള്ളത്. തന്റെ ഭാര്യമാരായ പായല്‍ മാലിക്, കൃതിക മാലിക് എന്നിവരുമായുള്ള ചിത്രങ്ങളും വിശേഷങ്ങളും അദ്ദേഹം എപ്പോഴും പങ്കുവെക്കാറുണ്ട്.
1.6 മില്ല്യണ്‍ ആളുകള്‍ ഇന്‍സ്റ്റഗ്രാമിലും 2 മില്ല്യണ്‍ പേര്‍ യൂട്യൂബിലും അദ്ദേഹത്തെ ഫോളോ ചെയ്യുന്നുണ്ട്. ഭാര്യമാരും ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ഒട്ടുംപിന്നിലല്ല. കൃതികയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത് 5.5 മില്ല്യണ്‍ ആളുകളാണ്. പായലിനെ പിന്തുടരുന്നവര്‍ 3.5 മില്ല്യണ്‍ പേരും.
രണ്ട് ഭാര്യമാരും ഗര്‍ഭിണികളാണെന്ന് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് അര്‍മാന്‍ വെളിപ്പെടുത്തിയിരുന്നു. മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച യുട്യൂബര്‍ നിരവധി വിമര്‍ശനങ്ങളും നേരിട്ടു. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ ഇരുവരുടേയും ഗര്‍ഭകാല വിശേഷങ്ങളുമായി അര്‍മാന്‍ യുട്യൂബിലും ഇന്‍സ്റ്റഗ്രാമിലും സജീവമായി.
ഇപ്പോഴിതാ ഭാര്യമായെ പറ്റിക്കുന്ന ഒരു പ്രാങ്ക് വീഡിയോയുമായി എത്തിയിരിക്കുകയാണ് അര്‍മാന്‍. രണ്ട് ഭാര്യമാര്‍ക്കും തുണയായി മൂന്നാമതൊരു വിവാഹം കഴിച്ചതിന്റെ പ്രാങ്ക് വീഡിയോയുമാണ് അര്‍മാന്‍ എത്തിയത്. ഇത് പ്രാങ്ക് ആണെന്നറിയാതെ ഭാര്യമാര്‍ നിയന്ത്രണം വിട്ട് പെരുമാറുന്നതും അര്‍മാനേയും പുതിയ ഭാര്യയേയും അസഭ്യം പറയുന്നതും വീഡിയോയിലുണ്ട്.
ആദ്യം ഭാര്യമാര്‍ അറിയാതെ വീട്ടിനകത്ത് ക്യാമറ വെയ്ക്കുകയാണ് അര്‍മാന്‍ ചെയ്തത്. ഇതിനുശേഷം മാലയും അണിഞ്ഞ് ഒരു യുവതിക്കൊപ്പം അര്‍മാന്‍ വീട്ടിലേക്ക് കയറിച്ചെന്നു. വളരെ രൂക്ഷമായിട്ടായിരുന്നു പായലും കൃതികയും ഇതിനോട് പ്രതികരിച്ചത്. ഇതിനുശേഷം ഇതൊരു പ്രാങ്ക് ആയിരുന്നെന്ന് അര്‍മാന്‍ വെളിപ്പെടുത്തുന്നതും വീഡിയോയിലുണ്ട്.
എന്നാല്‍ ഈ വീഡിയോക്ക് താഴെ യൂട്യൂബറെ വിമര്‍ശിച്ച് നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. ഗര്‍ഭകാലത്ത് ഇത്തരം പ്രാങ്കുകള്‍ ചെയ്ത് ഭാര്യയെ സമ്മര്‍ദ്ദത്തിലാക്കരുത് എന്നായിരുന്നു ഒരു കമന്റ്. എന്നാല്‍ മറ്റു ചിലര്‍ ഇതിനെ പിന്തുണച്ചും രംഗത്തെത്തി.
അര്‍മാന്‍ മാലിക് ആദ്യം വിവാഹം കഴിച്ചത് പായലിനെയാണ്. 2011-ലായിരുന്നു ഇത്. ഈ ബന്ധത്തില്‍ ചിരായു മാലിക്കെന്ന മകനുമുണ്ട്. 2018-ലാണ് പായലിന്റെ ആത്മമിത്രമായ കൃതികയെ വിവാഹം കഴിക്കുന്നത്. അന്നു മുതല്‍ നാലംഗകുടുംബം ഒരുമിച്ചാണ് കഴിയുന്നത്. ഫോട്ടോകളിലും വീഡിയോകളിലും പായലും കൃതികയും ഒരുമിച്ചെത്താറുണ്ട്.
Content Highlights: youtuber armaan malik pranked his wives
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..