ചേതൻ ഭഗത്, ഉർഫി ജാവേദ് | Photo: www.instagram.com/chetanbhagat/, www.instagram.com/urf7i/
സാമൂഹിക മാധ്യമങ്ങള്‍ക്ക് അടിമപ്പെട്ടിരിക്കുകയാണ് നമ്മുടെ യുവത്വമെന്ന് എഴുത്തുകാരന് ചേതന്‍ ഭഗത്. സാമൂഹിക മാധ്യമങ്ങളുടെ അമിതോപയോഗം യുവാക്കളുടെ മനസിനെത്തന്നെ തളര്‍ത്തിയിരിക്കുന്നു. ഇന്‍സ്റ്റഗ്രാം റീലുകള്‍ കാണാന്‍ നമ്മുടെ യുവാക്കള്‍ മണിക്കൂറുകളാണ് ചിലവഴിക്കുന്നത്. അതിനിടയില്‍ അദ്ദേഹം നടിയും മോഡലുമായ ഉര്‍ഫി ജാവേദിനെക്കുറിച്ചും പരാമര്‍ശിക്കുകയുണ്ടായി.
ആജ് തക് സംഘടിപ്പിച്ച സാഹിത്യോത്സവത്തില്‍ സാമൂഹിക മാധ്യമങ്ങളെക്കുറിച്ചുള്ള സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേതന്‍ ഭഗത് ഉര്‍ഫിയുടെ പേര് പറയുമ്പോള്‍ സദസില്‍ നിന്നും ചിരിയുണര്‍ന്നു. അവള് ആരാണെന്നോ അവളുടെ വസ്ത്രമെന്താണെന്നോ അറിഞ്ഞിട്ട് എന്തു നേടാനാണ് എന്നും ചേതന്‍ ഭഗത് ചോദ്യമുതിര്‍ത്തു.
ഫോണ്‍ യുവതലമുറയെ വഴിതെറ്റിക്കുകയാണ് . പ്രത്യേകിച്ചും ആണ്‍കുട്ടികളെ. ഉര്‍ഫി ജാവേദ് ആരാണെന്ന് എല്ലാവര്ക്കും അറിയാം, അവളുടെ ഫോട്ടോകള്‍ കൊണ്ടെന്താണ് നിങ്ങള്‍ ചെയ്യുന്നത്? അത് പരീക്ഷയ്ക്ക് ചോദിക്കുന്നുണ്ടോ? ഏതെങ്കിലും ജോലി ഇന്റര്‍വ്യൂവില്‍ നിങ്ങള്‍ പോയി ഉര്‍ഫി ജാവേദിന്റെ എല്ലാ വസ്ത്രങ്ങളെക്കുറിച്ച് നിങ്ങള്‍ക്കറിയുമെന്ന് പറയുമോ?
പക്ഷെ ഇതൊന്നും പാവം ഉര്‍ഫിയുടെ തെറ്റല്ല. അവള് തന്റെ കരിയര്‍ ഉണ്ടാക്കാന്‍ ചെയ്യുന്നതാണിതെല്ലാം. അതിര്‍ത്തില്‍ ഒരുകൂട്ടം സൈനികര്‍ രാജ്യരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്നു. അതേ സമയം ഇവിടെ നമ്മുടെ യുവാക്കള്‍ കിടക്കാന്‍ നേരം ഉര്‍ഫി ജാവേദിന്റെ ചിത്രങ്ങള്‍ കണ്ടിരിക്കുന്നു-അദ്ദേഹം പറഞ്ഞു.
ഔട്ട് ഓഫ് ദി ബോക്സ് ഫാഷന്‍ തിരഞ്ഞെടുപ്പുകള്‍ കാരണം ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിയാണ് ഉര്‍ഫി. അവളുടെ വസ്ത്രധാരണത്തെ വിചിത്രവും പ്രകോപനപരമായും ഒരുകൂട്ടം പേര് വിലയിരുത്തുമ്പോള്‍ അവള് മറ്റു ചിലരുടെ പ്രചോദനമാണ്.
ഉദാഹരണത്തിന് സെലിബ്രിറ്റി ഡിസൈനറും നടിയുമായ മസാബ ഗുപ്ത അടുത്തിയിടെ നടന്ന അഭിമുഖത്തില്‍ ഇതിനെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്- എനിക്ക് ഉര്‍ഫിയില്‍ നിന്നും പഠിക്കാനുണ്ട്. അത്രയും അവള് കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നാണ് ഞാന്‍ കരുന്നത്.
ഏതൊരു ഡിസൈനറെക്കാളും ബ്രാന്‍ഡിനെക്കാളും അവള് തന്റെ വസ്ത്രധാരണത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. അവളുടെ പരിശ്രമത്തിന് 10-ല്‍ 10 മാര്‍ക്ക് കൊടുക്കുമെന്നും അവര്‍ പറഞ്ഞു. വിഷയത്തില്‍ സമ്മിശ്രമായ പ്രതികരണങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
സാഹിത്യോത്സവചര്ച്ചയില് ഉര്‍ഫിയുടെ വസ്ത്രധാരണം വിഷയമാക്കേണ്ടതുണ്ടോയെന്ന തരത്തിലും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. യുവാക്കള്‍ കിടക്കാന്‍ സമയം നോക്കുന്നത് ഉര്‍ഫിയുടെ ചിത്രങ്ങളാണെന്ന് പ്രസ്താവനയില്‍ സ്ത്രീയെന്ന നിലയില്‍ ഒരു വ്യക്തിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും വിമര്‍ശനമുണ്ട്.
Content Highlights: urfi javed,chetan bhagat
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..