അഭിരാമി
ചേർത്തല: എൻ.എസ്.എസ്. കോളേജിലെ ബി.എ. ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ വിദ്യാർഥിനി, 19 വയസ്സുകാരി അഭിരാമി കോൺഗ്രസ് പട്ടണക്കാട് 21-ാം നമ്പർ ബൂത്തിലെ വന്ദേമാതരം യൂണിറ്റ് പ്രസിഡന്റ്.
സംസ്ഥാനത്ത് ഇതുവരെയുള്ള കോൺഗ്രസ് ഭാരവാഹികളിൽ ഏറ്റവും പ്രായംകുറഞ്ഞ യൂണിറ്റ് ഭാരവാഹിയാണ് അഭിരാമിയെന്നാണു വിവരം. പട്ടണക്കാട് ഒൻപതാം വാർഡ് അനന്തുഭവൻ അജി-ഷീബാ ദമ്പതിമാരുടെ മകളാണ്. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും ആലപ്പുഴ ഡി.സി.സി. പ്രസിഡന്റ് ബി. ബാബുപ്രസാദും അഭിരാമിയെ അഭിനന്ദനം അറിയിച്ചു.
പഠനത്തോടൊപ്പം സമൂഹത്തിനും കോൺഗ്രസ് പ്രസ്ഥാനത്തിനും വേണ്ടി പ്രവർത്തിക്കുകയാണു ലക്ഷ്യമെന്ന് അഭിരാമി പറഞ്ഞു.
Content highlights: youngest leader in state level congress
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..