ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടാം, മക്കളില്‍ നിന്നല്ല; സുപ്രീംകോടതി


1 min read
Read later
Print
Share

മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ പിതാവിന് കൂടി ഉത്തരവാദിത്തമുണ്ടെന്നുമാണ് വാദം തള്ളിക്കൊണ്ട് കോടതി പറഞ്ഞത്.

Photo: Gettyimages.in, PTI

ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടാം, മക്കളെ ഉപേക്ഷിക്കാന്‍ അധികാരമില്ലെന്ന് വിധിച്ച് സുപ്രീംകോടതി. ഒരു വിവാഹമോചനക്കേസിന്റെ വാദം കേള്‍ക്കവെ ഭാര്യയെയും മക്കളെയും നോക്കാനാവില്ലെന്ന ഭര്‍ത്താവിന്റെ വാദത്തിന് മറുപടി നല്‍കുകയായിരുന്നു കോടതി. ഭാര്യയ്ക്കും കുട്ടികള്‍ക്കും തുടര്‍ ജീവിതത്തിനായി നാലുകോടി രൂപ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

2019 മുതല്‍ പിരിഞ്ഞു താമസിക്കുന്ന ദമ്പതികള്‍ ഇരുവരും ചേര്‍ന്നാണ് വിവാഹമോചനത്തിനായി അപേക്ഷ നല്‍കിയത്. എന്നാല്‍ ജീവനാംശം നല്‍കാന്‍ ഭര്‍ത്താവ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. കൊറോണക്കാലമായതിനാല്‍ ബിസിനസ് മോശമാണെന്നായിരുന്നു അയാള്‍ ഇതിന് കാരണമായി പറഞ്ഞത്.എന്നാല്‍ കോടതി ഇത് സമ്മതിച്ചില്ല.

ഭാര്യയ്ക്ക് പ്രായപൂര്‍ത്തിയാവാത്ത മക്കളുടെ തുടര്‍ജീവിതം ഭദ്രമാക്കാന്‍ ജീവനാംശം ആവശ്യമാണെന്നും ഭാര്യയില്‍ നിന്ന് മാത്രമാണ് വിവാഹമോചനം നേടുന്നതെന്നും മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ പിതാവിന് കൂടി ഉത്തരവാദിത്തമുണ്ടെന്നുമാണ് വാദം തള്ളിക്കൊണ്ട് കോടതി പറഞ്ഞത്.

Content Highlights: You can divorce your wife but not children says Supreme Court

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

മമ്മൂട്ടിയും മോഹന്‍ലാലും കുടുംബസമേതമെത്തി; താരസമ്പന്നമായി എംഎ യൂസഫലിയുടെ സഹോദരപുത്രിയുടെ വിവാഹം

Jun 5, 2023


neha

കളിക്കൂട്ടുകാരിയെ കണ്ടെത്താന്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട്; 18 വര്‍ഷത്തിന് ശേഷം കൂടിച്ചേരല്‍

Jun 4, 2023


ansila

1 min

മൂന്നാഴ്ച്ചയോളം പൊട്ടക്കിണറ്റില്‍; അന്‍സിലയുടെ കരുതലില്‍ പട്ടിക്കുട്ടിക്ക് പുതുജീവന്‍

Jun 5, 2023

Most Commented