ടൈറ്റാനിക് കാണാന്‍ മുടക്കിയത് 30 വര്‍ഷത്തെ സമ്പാദ്യം; സ്വപ്‌നം പൂര്‍ത്തീകരിച്ച കഥയുമായി റിനാറ്റ


റിനാറ്റ റൊജാസ്| Photo Instagram/ BBC

ലോകത്തെ ഒന്നടങ്കം നടുക്കിയ ടൈറ്റാനിക് ദുരന്തം നടന്നിട്ട് ഒരു നൂറ്റാണ്ടിലേറെയായെങ്കിലും അറ്റ്‌ലാന്റിക് സമുദ്രത്തിലുള്ള ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം സന്ദര്‍ശിക്കാന്‍ ഇന്നും ഒട്ടേറെ ആളുകളാണെത്തുന്നത്. എന്നാല്‍ ടൈറ്റാനിക് കാണാനെത്തിയ ഒരു യുവതി അടുത്തിടെ വൈറലായി. അമേരിക്കക്കാരി റിനാറ്റ റൊജാസ്. ടൈറ്റാനിക് സന്ദര്‍ശിക്കാനായി കക്ഷി മുടക്കിയത് തന്റെ 30 വര്‍ഷത്തെ സമ്പാദ്യമാണ്. രണ്ടു കോടിയിലധികം രൂപയാണ് റിനാറ്റയ്ക്കു ചിലവായത്.

ടൈറ്റാനിക് സന്ദര്‍ശിക്കുകയെന്നത് റിനാറ്റയുടെ കുട്ടിക്കാലം തൊട്ടേയുള്ള സ്വപ്‌നമായിരുന്നു. തന്റെ ചെറുപ്പത്തില്‍ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ ആരും കണ്ടെത്തിയിരുന്നില്ലെന്നും കപ്പലിന്റെ അവശിഷ്ടം ആദ്യം കണ്ടെത്തുന്നയാള്‍ താനായിരിക്കണമെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും റിനാറ്റ പറയുന്നു. അതിനായി സയന്‍സ് പഠിക്കാന്‍ തീരുമാനിച്ചു. ഓഷ്യാനോഗ്രഫി ബിരുദ വിഷയമായി തിരഞ്ഞെടുക്കുകയും ചെയ്തു.



നിര്‍ഭാഗ്യമെന്നു പറയട്ടെ റിനാറ്റ കോളേജിലെത്തി ഒരാഴ്ച പിന്നിടുമ്പോഴേക്കും ഒരു കൂട്ടം ഗവേഷകര്‍ ടൈറ്റാനിക് അവശിഷ്ടം കണ്ടെത്തി. അതോടെ സയന്‍സ് ഉപേക്ഷിച്ച് റിനാറ്റ ബാങ്കിങ് മേഖലയിലേക്കു തിരിഞ്ഞു. ടൈറ്റാനിക് സന്ദര്‍ശിക്കാനായി കിട്ടുന്ന പണമെല്ലാം സ്വരുക്കൂട്ടി വയ്ക്കാനാരംഭിച്ചു. ഒടുവില്‍ 30 വര്‍ഷത്തോളം മിച്ചം പിടിച്ച തുക കൊണ്ട് റിനാറ്റ തന്റെ സ്വപ്‌നം പൂര്‍ത്തികരിച്ചു.

ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിനാറ്റയുടെ കഥ പങ്കുവച്ചതോടെ റിനാറ്റയുടെ നിശ്ചയദാര്‍ഢ്യം സാമൂഹികമാധ്യമങ്ങളില്‍ തരംഗമായി. ഒട്ടേറെ പേരാണ് റിനാറ്റയ്ക്കു അഭിനന്ദനമറിയിച്ചത്. സ്വപ്‌നങ്ങള്‍ക്കു പുറകെ സഞ്ചരിക്കുന്നവര്‍ക്കുള്ള പ്രചോദനമാണ് റിനാറ്റയെ പോലുള്ളവര്‍.

Content Highlights: titanic, american women, dream


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented