എല്ലിന്റെയും പല്ലിന്റെയും ബലത്തിന് മാത്രമല്ല സ്ത്രീകള്‍ കാല്‍സ്യം കഴിക്കേണ്ടത്, വിദഗ്ധര്‍ പറയുന്നു


1 min read
Read later
Print
Share

കാല്‍സ്യം അടങ്ങിയ ഭക്ഷണം സ്ത്രീകള്‍ കൂടുതലായി കഴിക്കണമെന്നും ഇതില്‍ വിട്ടുവീഴ്ച വരുത്താന്‍ പാടില്ലെന്നും നിഷ്‌കര്‍ഷിക്കുകയാണ് ആരോഗ്യവിദഗ്ധര്‍.

പ്രതീകാത്മക ചിത്രം | Photo: Getty Images

എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിനും ബലത്തിനും കാല്‍സ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കണമെന്ന് പറയാറുണ്ട്. എല്ലിന്റെ ബലത്തിന് മാത്രമല്ല മസ്തിഷ്‌കം, എല്ലുകളോട് ചേര്‍ന്നിരിക്കുന്ന പേശികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും കാല്‍സ്യം അത്യന്താപേക്ഷിതമായ ഘടകമാണ്. ഇത് ലിംഗ, പ്രായവ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരു പോലെ ബാധകമായ കാര്യമാണ്.

എന്നാല്‍, കാല്‍സ്യം അടങ്ങിയ ഭക്ഷണം സ്ത്രീകള്‍ കൂടുതലായി കഴിക്കണമെന്നും ഇതില്‍ വിട്ടുവീഴ്ച വരുത്താന്‍ പാടില്ലെന്നും നിഷ്‌കര്‍ഷിക്കുകയാണ് ആരോഗ്യവിദഗ്ധര്‍. എല്ലുകളുടെ ബലത്തിന് മാത്രമല്ല, മറിച്ച് കാല്‍സ്യത്തിന് സ്ത്രീകളുടെ ശരീരത്തില്‍ മറ്റുചില പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങള്‍ ഉണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

ശരീരത്തിലെ ഹോര്‍മോണുകള്‍ സ്വാധീനിക്കുന്ന ആര്‍ത്തവം, ഗര്‍ഭധാരണം, ആര്‍ത്തവവിരാമം എന്നീ ഘട്ടങ്ങളിലെല്ലാം കാല്‍സ്യത്തിന് ഏറെ പ്രധാന്യമുണ്ട്. പ്രായം കൂടുന്നതിന് അനുസരിച്ച് കാല്‍സ്യമടങ്ങിയ ഭക്ഷണം കഴിക്കുന്നത് വര്‍ധിപ്പിക്കണമെന്നും അല്ലെങ്കില്‍ സ്ത്രീശരീരത്തിന്റെ പ്രകടനത്തെ അത് ബാധിക്കുമെന്നും ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു.

തലച്ചോറിലേക്ക് സന്ദേശമെത്തിക്കുന്ന ന്യൂറോട്രാന്‍സ്മിറ്ററുകളെ നിയന്ത്രിക്കുന്നതിനൊപ്പം ഓര്‍മശക്തിയെയും കാല്‍സ്യത്തിന്റെ അളവ് സ്വാധീനിക്കുന്നുണ്ട്. കായികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് ഓസ്റ്റിയോപോറോസിസ് പിടിപെടാനുള്ള സാധ്യത ഏറെയാണ്. ഒരു ആഴ്ചയില്‍ ഏഴുമണിക്കൂറില്‍ കൂടുതല്‍ പരിശീലനം നടത്തുന്ന സ്ത്രീകള്‍ക്കും ഓസ്റ്റിയോപോറോസിസ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഇത് ഗുരുതരമാകുന്നത് ഓട്ടത്തിനിടയിലുള്ള ചെറിയ പിഴവുകള്‍പോലും എല്ലുകള്‍ ഒടിയുന്നതിലേക്കും മറ്റും നയിക്കും.

90 ലക്ഷം സ്ത്രീകളെ പ്രത്യേകിച്ച് ആര്‍ത്തവവിരാമഘട്ടത്തിലൂടെ കടന്നുപോകുന്നവരെ, ഓസ്റ്റിയോപോറോസിസ് ബാധിച്ചിട്ടുണ്ടെന്ന് അമേരിക്കന്‍ ഓണ്‍ലൈന്‍ പ്രസാധകരായ വെബ്എംഡി റിപ്പോര്‍ട്ടു ചെയ്തു.

Content highlights: women should include more calcium intake than others calcium intake by women health experts says

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shabna mariyam

4 min

'നമുക്ക് അപമാനമായ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കാന്‍ പോകുന്നു';വെള്ളംപോലും തിരിച്ചുവാങ്ങി പറഞ്ഞുവിട്ടു

Sep 26, 2023


Prithviraj Sukumaran

1 min

ഞങ്ങള്‍ കുട്ടികളാണെന്നും നീ രക്ഷിതാവാണെന്നും തോന്നിച്ച നിരവധി നിമിഷങ്ങളുണ്ടായിട്ടുണ്ട് -പൃഥ്വിരാജ്

Sep 8, 2023


Lekshmy Nandan

'ലളിതമായ വിവാഹം എന്നത് ഞങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനമാണ്, പങ്കെടുത്തത് അഞ്ച് പേര്‍ മാത്രം'; ലക്ഷ്മി

Sep 26, 2023


Most Commented