-
കോള്‍ ഡ്രൈവര്‍മാരെക്കുറിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ പരാതികള്‍ കൂടുന്നു. മികച്ച സേവനംനല്‍കുന്ന കോള്‍ ഡ്രൈവര്‍മാരുണ്ട്. എന്നാല്‍ കുറച്ചുപേരുടെ മോശം പെരുമാറ്റം എല്ലാവരുടെയും സല്പേര് നഷ്ടപ്പെടുത്തുകയാണ്.
കഴിഞ്ഞവര്‍ഷം എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്ക് യാത്രചെയ്ത യുവാവിന്റെ വാഹനത്തില്‍നിന്ന് ലഹരിവസ്തുക്കള്‍ കണ്ടെത്തിയിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള ഡ്രൈവറുടെ പ്രവൃത്തിമൂലം പിടിയിലായത് യാത്രക്കാരാണ്. ഏതാനും മാസംമുമ്പ് ജോലി ആവശ്യത്തിനായി കൂടെവന്ന ഡ്രൈവര്‍ പിന്നീട് നിരന്തരം ഫോണ്‍ചെയ്ത് ശല്യപ്പെടുത്തിയെന്ന് ഒരു യുവതി പരാതിപ്പെട്ടു. ഏജന്‍സി ഡ്രൈവറെ പിരിച്ചുവിട്ടു.
അതേസമയം, നല്ലവശങ്ങളുമുണ്ട്. ''വര്‍ഷങ്ങളായി കൊച്ചിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് കോള്‍ ഡ്രൈവറെവെച്ചാണ് യാത്രചെയ്യുന്നത്. ഇതുവരെ പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ല'' കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിയായ പ്രീതി സദാനന്ദന് പറഞ്ഞു.
''ആദ്യമായി യാത്രചെയ്യുന്നവര്‍ പരിചയമുള്ളവരോട് അഭിപ്രായം ചോദിച്ചിട്ട് യാത്രചെയ്യുന്നത് നല്ലതാണ്. അപരിചിതരായവരെ ദീര്‍ഘയാത്രയില്‍ കൂടെകൂട്ടുന്നത് സുരക്ഷയെ ബാധിച്ചേക്കാം.''
കൊച്ചിയില്‍ ഒറ്റ ഫോണ്‍കോളിന്റെ ദൂരത്തില്‍ 24 മണിക്കൂറും കോള്ഡ്രൈവര്മാരുടെ സേവനം ലഭിക്കും. ദീര്‍ഘദൂര ഓട്ടത്തിന് ആദ്യത്തെ മൂന്നുമണിക്കൂറിന് 400 രൂപയും പിന്നീട് യാത്രയുടെ ദൂരമനുസരിച്ചുമാണ് നിരക്ക്. രാത്രിയിലെ സുരക്ഷയുടെ കാര്യത്തിലാണ് പലര്‍ക്കും ആശങ്ക. പോലീസില്‍ ആരും പരാതി നല്‍കാത്തതിനാലാണ് ഇത്തരം വിവരങ്ങള്‍ പുറത്തുവരാത്തത്.
സുരക്ഷയാണ് മുഖ്യം
ദൂരയാത്രയില്‍ കോള്ഡ്രൈവറിനെ വിളിക്കുമ്പോള്‍ സുരക്ഷ ഉറപ്പാക്കണമെന്ന് എറണാകുളം എ.സി.പി. കെ. ലാല്‍ജി പറഞ്ഞു.
കൃത്യമായി ഇവരെ നിയന്ത്രിക്കാനായി സംവിധാനമൊന്നുമില്ല. സ്ത്രീകള്‍ ഒറ്റയ്ക്ക് വലിയ യാത്രകള്‍ പോകുമ്പോള്‍ ഡ്രൈവറിന്റെ പശ്ചാത്തലവും ഏജന്‍സികളുടെ വിശ്വസ്യതയും ഉറപ്പുവരുത്തണം. അല്ലാത്ത സാഹചര്യത്തില്‍ പോലീസിനെ വിവരമറിയച്ചശേഷം യാത്രപോകണം.
സ്വകാര്യതയെ ബാധിക്കുന്നതിനാല്‍ ഭൂരിഭാഗംപേര്‍ക്കും ഇതിന് മടിയാണെന്നും അദ്ദേഹം പറഞ്ഞു.
വിവരങ്ങള്‍ ആവശ്യപ്പെടണം
യാത്രപോകുന്നയാള് ഡ്രൈവറിന്റെ ലൈസന്‍സ്, ആധാര്‍കാര്‍ഡ്, പോലീസ് വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി ആവശ്യപ്പെടണമെന്ന് ഡ്രൈവേഴ്സ് സര്‍വീസ് പ്രൊവൈഡര്‍ ഏജന്റ് നോബിള്‍ ജോസ് പറഞ്ഞു.
വാഹനത്തിന്റെ വിവരങ്ങളും വ്യക്തിയുടെ ലൊക്കേഷനും ഏജന്‍സിയും ഉറപ്പാക്കിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Women Safety
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..