പ്രതീകാത്മക ചിത്രം | Photo: Getty Images
വനിതകളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ഒ.ടി.ടി. പ്‌ളാറ്റ്‌ഫോം വരുന്നു. 'ക്ലീന്‍സ്ലേറ്റ്' എന്ന പേരിലാരംഭിക്കുന്ന ഇ-സ്ട്രീമിങ് സര്‍വീസ് ലോകത്തുതന്നെ ആദ്യമായിരിക്കുമെന്നാണ് സംരംഭകരുടെ അവകാശവാദം. അടുത്തവര്‍ഷം ആദ്യപാദത്തില്‍ തുടക്കം കുറിക്കുമെന്ന് സഹ ഉടമയായ കര്‍ണേഷ് ശര്‍മ പറയുന്നു.
സഹോദരിയും നടിയുമായ അനുഷ്‌ക ശര്‍മയ്‌ക്കൊപ്പം ക്ലീന്‍സ്ലേറ്റ് ഫിലിംസിന്റെ സഹസ്ഥാപകനാണ് കര്‍ണേഷ്. സിനിമകള്‍, വെബ് സീരീസ്, ഡോക്യു-സീരീസ് തുടങ്ങിയ വിഭാഗങ്ങളിലായി അന്താരാഷ്ട്ര, പ്രാദേശിക പ്രോജക്ടുകള്‍ ക്ലീന്‍ ഒ.ടി.ടി. ഉള്ളടക്കത്തില്‍ ഉള്‍പ്പെടും.
ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളില്‍നിന്നുള്ള മറ്റ് നിര്‍മാതാക്കളുടെ പ്രോജക്ടുകളും ഇതിലൂടെ എത്തും.
ഇന്ത്യയില്‍ പ്രേക്ഷകരുടെ കണക്കെടുത്താല്‍ 50 ശതമാനത്തിലേറെ സ്ത്രീകളാണ്. എന്നിട്ടും പുരുഷ അധീശത്വത്തില്‍ ഊന്നിയതാണ് സിനിമകളിലുംമറ്റും ഉള്ളടക്കങ്ങള്‍, അല്ലെങ്കില്‍ സ്ത്രീകളെ രണ്ടാംനിരയിലേക്ക് താഴ്ത്തുന്ന രീതിയിലാണ് അത് തയ്യാറാക്കുന്നത്. അതിനൊരു മാറ്റംവരാന്‍ പുതിയനീക്കം കാരണമാവുമെന്നാണ് കര്‍ണേഷ് ശര്‍മയുടെ പ്രതീക്ഷ. പ്ലാറ്റ്‌ഫോമിന്റെ വരിസംഖ്യ പ്രഖ്യാപിച്ചിട്ടില്ല.
Content Highlights: women ott, platform clean ott, e streaming service
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..