ലോക്ഡൗണ്‍കാലത്ത് ഇടത്തരം കുടുംബങ്ങള്‍ നേരിടുന്ന പ്രതിസന്ധികളെ സിനിമയാക്കി ഒരു കൂട്ടം പെണ്ണുങ്ങള്‍


'ഇങ്ങിനെയും ചിലര്‍' എന്നു പേരിട്ട ചിത്രത്തില്‍ അടച്ചിടല്‍ കാലത്ത് ഇടത്തരം കുടുംബങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചാണ് പറയുന്നത്.

-

ടച്ചിടല്‍ കാലത്ത് മനസ്സിന്റെ വാതിലുകള്‍ തുറന്നിട്ടാല്‍ ആശയങ്ങള്‍ കുത്തിയൊലിച്ചുവരും. ഭാവന വിടര്‍ന്നപ്പോള്‍ വനിതാ കൂട്ടായ്മ പിറവി നല്‍കിയത് കൊച്ചു ചലച്ചിത്രത്തിന്. എഴുത്തുകാരികളുടെ കൂട്ടായ്മയായ ജൈത്രം ആണ് എട്ടുമിനുട്ട് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം ഒരുക്കിയത്.

'ഇങ്ങിനെയും ചിലര്‍' എന്നു പേരിട്ട ചിത്രത്തില്‍ അടച്ചിടല്‍ കാലത്ത് ഇടത്തരം കുടുംബങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചാണ് പറയുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ശ്രദ്ധിക്കാന്‍ സര്‍ക്കാരുണ്ട്.

സമ്പന്നന്‍മാര്‍ക്കും വലിയ ബുദ്ധിമുട്ട് കാണില്ല. എന്നാല്‍ ഇടത്തരം കുടുംബങ്ങള്‍ ഇവര്‍ക്കിടയില്‍ ആരും ശ്രദ്ധിക്കപ്പെടാതെ പോവുന്നു. ഇത്തരമൊരു കുടുംബത്തിന്റെ ലോക്ക് ഡൗണ്‍ കാലത്തെ അവസ്ഥയാണ് ചിത്രം കാണിക്കുന്നത്.

പരസ്പരം കാണാതേയും കൂട്ടം കൂടാതെയുമാണ് ചിത്രം ഒരുക്കിയത്. പല ജില്ലക്കാരാണ് ചിത്രത്തില്‍ അഭിനയിച്ചത്. മലപ്പുറം കരുവാരക്കുണ്ടിലെ അധ്യാപികയായ സുഹ്‌റ പടിപ്പുരയാണ് രചനയും സംവിധാനവും. അഭിനേതാക്കള്‍ ഓരോരുത്തരും അവരുടെ രംഗങ്ങള്‍ വീടുകളില്‍വെച്ച് അഭിനയിച്ച് മൊബൈല്‍ ഫോണില്‍ പകര്‍ത്തി. തുടര്‍ന്ന് തിരക്കഥക്കനുസരിച്ച് ചിത്രസംയോജനം നിര്‍വഹിച്ചു.

ഭിന്നശേഷിക്കാരിയായ കൂട്ടുകാരിക്ക് അനുയോജ്യമായ വേഷം നല്‍കി ചേര്‍ത്തുപിടിക്കാനും കൂട്ടായ്മ മറന്നില്ല. രക്തബന്ധങ്ങള്‍ക്കുപോലും നല്‍കാന്‍ കഴിയാത്ത കരുതലും അടുപ്പവും ഇത്തരം കൂട്ടായ്മയിലൂടെ ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്നുണ്ടെന്ന് സംവിധായക സുഹ്‌റ പടിപ്പുര പറഞ്ഞു.

അധ്യാപികമാരായ ദീപ മംഗലം ഡാം, പ്രസന്ന പാര്‍വതി കാരക്കോട്, ജസി കാരാട്, കെ.പി. സുജാത പയ്യന്നൂര്‍, കൊച്ചിയിലെ അഡൈ്വസ് കണ്‍സല്‍ട്ടന്റ് ലതാ നായര്‍ കൊച്ചി, മായ ബാലകൃഷ്ണന്‍ അങ്കമാലി തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചത്. കല ഗോപനും ബിന്ദു വേണുവും ചേര്‍ന്നാണ് ചിത്ര സംയോജനം നടത്തിയത്. ഗ്രൂപ്പ് അംഗവും പത്രപ്രവര്‍ത്തകയുമായ ഗീത ബക്ഷി ചിത്രത്തിന്റെ യൂട്യൂബ് റിലീസിങ് നിര്‍വഹിച്ചു.

Content Highlights: Women Organisation film a documentary about life of middle class people during corona pandemic, Lock down

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

More from this section
Most Commented