ഇമ്മാനുവേല കാർപ്പെന്റിയറും ജെന്നിഫർ ഡ്യുഡ്‌നയും ആൻഡ്രിയ ഘെസും | Photo: twitter.com|NobelPrize
' ഈ രംഗത്തുള്ള മറ്റ് പെണ്‍കുട്ടികള്‍ക്ക് മാതൃകയാവാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ മേഖലയില്‍ ധാരാളം രസകരമായ കാര്യങ്ങളുണ്ട്. നിങ്ങള്‍ സയന്‍സില്‍ താല്‍പര്യമുള്ള ഒരാളാണെങ്കില്‍ ചെയ്തു തീര്‍ക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്.' ഈ വര്‍ഷത്തെ ഭൗതിക ശാസ്ത്ര നൊബേല്‍ ജേതാവായ ആന്‍ഡ്രിയ ഘെസിന്റെ വാക്കുകളാണ് ഇത്. ഈ വര്‍ഷം നൊബേല്‍ സ്ത്രീകളുടേതാണ്. ആന്‍ഡ്രിയയ്‌ക്കൊപ്പം രസതന്ത്രത്തില്‍ നൊബേല്‍ ജേതാക്കളായി രണ്ട് സ്ത്രീകള്‍ കൂടി ഈ പട്ടികയില്‍ ഇപ്പോള്‍ ഇടം പിടിച്ചിട്ടുണ്ട്. ഫ്രാന്‍സിന്റെ ഇമ്മാനുവേല കാര്‍പ്പെന്റിയറും അമേരിക്കയുടെ ജെന്നിഫര്‍ ഡ്യുഡ്‌നയും.
'എന്റെ ആഗ്രഹം ഈ നേട്ടം ലോകത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും സയന്‍സിന്റെ പാത തിരഞ്ഞെടുക്കാന്‍ പ്രചോദനം നല്‍കണമെന്നാണ്. ശാസ്ത്രവിഷയങ്ങളില്‍ സ്ത്രീകളുടെ കടന്നുവരവ് ധാരാളം മാറ്റങ്ങള്‍ അതില്‍ സൃഷ്ടിക്കും. ' കാര്‍പ്പെന്റിയര്‍ തന്റെ നേട്ടത്തെ പറ്റി ലോകത്തോട് പറയുന്നത് ഇതാണ്.
ശാസ്ത്രലോകം മാത്രമല്ല ലോകമെങ്ങുമുള്ള പെണ്‍കുട്ടികളും ഉറ്റുനോക്കുകയാണ് ഇവരെ. സയന്‍സ്, ടെക്‌നോളജി പോലുള്ളവ പുരുഷന്‍മാരുടേത് മാത്രമാണെന്ന് കരുതുന്ന ധാരാളം പേര്‍ ഇന്നും സമൂഹത്തിലുണ്ട്. അവര്‍ക്കു മുന്നിലേക്കാണ് ഈ സ്ത്രീകള്‍ തങ്ങളുടെ നേട്ടവുമായി എത്തുന്നത്. തമോഗര്‍ത്തങ്ങളെ കുറിച്ചുള്ള പഠനത്തിനാണ് മറ്റ് രണ്ട് ശാസ്ത്രജ്ഞര്‍ക്കൊപ്പം ഭൗതിക ശാസ്ത്ര നൊബേല്‍ ആന്‍ഡ്രിയയയെ തേടി എത്തിയത്. ജീനോ എഡിറ്റിങിനാണ് കാര്‍പ്പെന്റിയറും ജെന്നിഫറും നൊബേലിന് അര്‍ഹരായത്. ഇവര്‍ ചരിത്രം തിരുത്തി കുറിക്കുകയാണെന്നാണ് റോയല്‍ സ്വീഡിഷ് അക്കാഡമി ഓഫ് സയന്‍സസ് ജെനറല്‍ സെക്രട്ടറി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞത്.
കാര്‍പ്പെന്റിയറും ആന്‍ഡ്രിയയും നല്‍കിയ മറുപടി സന്ദേശം റോയല്‍ സ്വീഡിഷ് അക്കാഡമി ട്വീറ്റ് ചെയ്തിരുന്നു. പെണ്‍കുട്ടികള്‍ സയന്‍സിലേക്ക് കടന്നുവരണമെന്നുള്ള ആവശ്യമായിരുന്നു ഇരുവരും പങ്കുവച്ചത്. ഇത് വൈറലായി.
മറ്റ് വിഷയങ്ങള്‍ പോലെ ബയോടെക്‌നോളജി, ഓട്ടോമേഷന്‍, ഫിസിക്‌സ്, അസ്‌ട്രോണമി, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളിലേക്ക് സ്ത്രീകള്‍ കൂടുതല്‍ കടന്നുവരാന്‍ ഇത്തവണത്തെ നൊബേല്‍ പ്രചോദനമാകുമെന്നാണ് ഇവര്‍ കരുതുന്നത്. മേരി ക്യൂറിക്കും ഫ്രാന്‍സെസ് ആര്‍നോള്‍ഡിനും ശേഷം കെമിസ്ട്രിയില്‍ നൊബേല്‍ നേടുന്ന വനിതകളാണ് കാര്‍പ്പെന്റിയറും ജെന്നിഫറും.
Content Highlights: Women in Science Can Also Have Impact Nobel Winners Message for Young Girls


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..