
Photo: Pixabay
തിരുവനന്തപുരം: വനിതാസംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പദ്ധതി പ്രഖ്യാപിക്കുമ്പോഴും ഈ രംഗത്തെ സ്ത്രീപ്രാതിനിധ്യം കുറച്ചുമാത്രം. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ വനിതാ സ്ഥാപകര്‍ 14 ശതമാനമേയുള്ളൂ. ഇതുമറികടക്കാന്‍ കൂടുതല്‍ പ്രോത്സാഹനമൊരുക്കുകയാണ് സംസ്ഥാനസര്‍ക്കാരും സ്റ്റാര്‍ട്ടപ്പ് മിഷനും.
സര്‍ക്കാരിന്റെ അധികസഹായങ്ങള്
- ആദ്യകാല വനിതാസംരംഭകര്‍ക്ക് മൂന്നുമാസം സൗജന്യ പ്രീ ഇന്‍ക്യുബേഷന്‍. പത്തു സ്റ്റാര്‍ട്ടപ്പുകള്‍ വീതമുള്ള രണ്ടുബാച്ചുകള്ക്കാണ് സഹായം
- ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ദേശീയ-അന്തര്‍ദേശീയ മേളകളില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന് തുക പൂര്‍ണമായും നല്‍കും
- ദേശീയ-അന്തര്‍ദേശീയ ബിസിനസ് മീറ്റുകളില്‍ സ്റ്റാര്‍ട്ടപ് കാലയളവില്‍ നാലുതവണയെന്ന വ്യവസ്ഥയില്‍ ഒരു സംരംഭകയ്ക്ക് യാത്രാച്ചെലവ്
- വിപണനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു സ്റ്റാര്‍ട്ടപ്പിന് വര്‍ഷം പരമാവധി അഞ്ചുലക്ഷംരൂപ വീതം രണ്ടുവര്‍ഷത്തേക്ക് സഹായം
- സ്റ്റാര്‍ട്ടപ്പ് മിഷന് നല്കുന്ന സീഡ് ഫണ്ടിന് രണ്ടുവര്‍ഷം മൊറട്ടോറിയം
- പര്‍ച്ചേസ് ഓഡറുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് വായ്പസൗകര്യം
- സര്‍ക്കാര്‍ പദ്ധതികള്‍ ലഭിച്ചാല്‍ വേഗത്തിലുള്ള വായ്പസൗകര്യം
- സാങ്കേതിക കൈമാറ്റത്തിന് പത്തു ലക്ഷമെന്ന പരിധിയില്‍ സഹായം
- അന്തര്ദേശീയവിനിമയ പരിപാടിയില്‍ 10 ശതമാനം സംവരണം
- ആകെ 2520
- 51 ശതമാനവും എന്‍ജിനിയറിങ് മേഖലയില്‍നിന്നുള്ളവര്‍
- ബിസിനസ് അഡ്മിനിസ്ട്രേഷന് കഴിഞ്ഞവര്‍ 30 ശതമാനം പേര്
- വനിതകള്‍ മാത്രമുള്ള സംരംഭങ്ങള്‍ അഞ്ചുശതമാനം
- വനിതകളെ പിന്തിരിപ്പിക്കുന്നത്
- ജോലിസമയവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍
- ഇക്വിറ്റി എടുക്കുന്നതില്‍ സ്ത്രീകള്‍ അധികം താത്പര്യം കാട്ടാത്തത്
Content Highlights: women entrepreneurs in kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..