കത്തിയുമായെത്തിയ മോഷ്ടാവിനെ ചവണ കൊണ്ട് നേരിട്ട് ബാങ്ക് മാനേജറായ യുവതി; വൈറല്‍ വീഡിയോ


വൈറൽ വീഡിയോയിൽ നിന്നുള്ള രംഗം | Photo: twitter/ @DrBhageerathIRS

ബാങ്ക് കവര്‍ച്ചയ്ക്കെത്തിയ മോഷ്ടാവിനെ ചവണ കൊണ്ട് നേരിടുന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കത്തി ചൂണ്ടി തനിക്ക് നേരെ എത്തിയ മോഷ്ടാവിനെ ധൈര്യത്തോടെ സമീപിക്കുകയായിരുന്നു ബാങ്ക് മാനേജറായ യുവതി.

രാജസ്ഥാനിലെ മറുധാര ഗ്രാമീണ്‍ ബാങ്കിലെ ബ്രാഞ്ച് മാനേജര്‍ പൂനം ഗുപ്തയാണ് മനോധൈര്യം കാട്ടി കൈയ്യടി വാങ്ങിയത്.



ബാങ്കില്‍ അതിക്രമിച്ചു കയറിയ മുഖം മൂടി ധരിച്ച മോഷ്ടാവ് ജീവനക്കാര്‍ക്കു നേരെ കത്തി വീശി പണമാവശ്യപ്പെടുകയായിരുന്നു. ശബ്ദം കേട്ടു പുറത്തു വന്ന പൂനം കയ്യില്‍ കിട്ടിയ ചവണ കൊണ്ട് മോഷ്ടാവിനെ നേരിടുന്നതും ഒടുവില്‍ ഇയാള്‍ ഇറങ്ങിയോടുന്നതും വീഡിയോയില്‍ കാണാം.

ലാവിഷ് അറോറ എന്നയാളാണ് കവര്‍ച്ചാശ്രമം നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ശ്രീഗംഗാനഗറിലെ ദാവ്ദ കോളനിയിലാണ് ഇയാള്‍ താമസിക്കുന്നത്. ജവഹര്‍ നഗര്‍ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ പശ്ചാത്തലം അന്വേഷിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

ബാങ്കില്‍ 30 ലക്ഷത്തോളം രൂപയുണ്ടായിരുന്നുവെന്നും പൂനത്തിന്റെ സമയോചിതമായ ഇടപെടല്‍ കാരണം ബാങ്കിന് വന്‍ നഷ്ടമൊഴിവായെന്നും ജീവനക്കാര്‍ പറയുന്നു.

Content Highlights: women, bank manger, fighting, robber, rajasthan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented