സോഫി വിവാഹവേഷത്തിൽ/ സോഫി ട്വിറ്ററിൽ പങ്കുവെച്ച ചിത്രം | Photo: twitter/ sofi
ഗുജറാത്തില്‍ നിന്നുള്ള ക്ഷമ ബിന്ദു എന്ന പെണ്‍കുട്ടി കഴിഞ്ഞ വര്‍ഷം വാര്‍ത്താ തലക്കെട്ടുകള്‍ സൃഷ്ടിച്ചിരുന്നു. സ്വയം വിവാഹം ചെയ്താണ് ക്ഷമ പുതിയ തുടക്കം കുറിച്ചത്. സോളോഗമി എന്ന വാക്ക് പലര്‍ക്കും പരിചയപ്പെടുത്തിയതും അവരായിരുന്നു. ഇപ്പോഴിതാ മറ്റൊരു പെണ്‍കുട്ടി സ്വയം വിവാഹം ചെയ്ത് 24 മണിക്കൂറിനുള്ളില്‍ വിവാഹമോചനവും നേടിയിരിക്കുകയാണ്.
25-കാരിയായ സോഫി മോര്‍ ഫെബ്രുവരി 20-നാണ് സ്വയം വിവാഹം ചെയ്തതായി സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പ്രഖ്യാപിച്ചത്. വെള്ള ഗൗണിലുള്ള സെല്‍ഫി ചിത്രങ്ങളും വിവാഹത്തിന് സ്വന്തമായി നിര്‍മിച്ച കേക്കും സോഫി പോസ്റ്റ് ചെയ്തു. 'എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷമാണ്. സ്വയം വിവാഹം കഴിക്കുന്നതിനായി ഞാന്‍ ഒരു വിവാഹ വസ്ത്രം വാങ്ങി.' എന്ന കുറിപ്പും അവര്‍ പങ്കുവെച്ചു.
നിമിഷങ്ങള്‍ക്കകം ഈ ട്വീറ്റ് വൈറലായി. ചിത്രത്തിന് താഴെ നിരവധി കമന്റുകളും വന്നു. ഈ പെണ്‍കുട്ടിക്ക് ഭ്രാന്താണോ എന്നും ആദ്യം ഒരു ജോലി നേടാന്‍ ശ്രമിക്കൂ എന്നുമെല്ലാം ആളുകള്‍ കമന്റ് ചെയ്തു.

ഇതിന് പിന്നാലെ അടുത്ത ട്വീറ്റുമെത്തി. താന്‍ വിവാഹമോചനം നേടുന്നു എന്നായിരുന്നു സോഫി അതില്‍ എഴുതിയിരുന്നത്. വിവാഹം കഴിഞ്ഞ് 24 മണിക്കൂര്‍ പോലും പൂര്‍ത്തിയാകുന്നതിന് മുമ്പായിരുന്നു ഈ തീരുമാനം.
ഇത് തമാശയല്ലെന്നും സ്വയം വിവാഹിതയാകാനും വിവാഹമോചനം നേടാനും ആലോചിച്ചെടുത്ത തീരുമാനമാണെന്നും സോഫി വ്യക്തമാക്കി. ഒരു ദിവസം പോലും തനിക്ക് തന്നെത്തന്നെ സഹിക്കാന്‍ കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് വിവാഹമോചനത്തില്‍ എത്തിയതെന്നും സോഫി പറയുന്നു.
Content Highlights: woman who married herself considers divorce 24 hours later
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..