Screen Grab from cherry chae youtube channel
ഭക്ഷ്യയോഗ്യമായ കുഞ്ഞന്‍ വെളുത്തുള്ളി നിരവധി ഔഷധ ഗുണങ്ങള്‍ അടങ്ങിയവയാണ്. ഇവ ഉപയോഗിച്ചു കൊണ്ടുള്ള ഒറ്റമൂലികള്‍ പ്രസിദ്ധമാണ്.ജലദോഷം മാറ്റാനായി വെളുത്തുള്ളി മൂക്കില്‍ തിരുക്കി വെയ്ക്കുന്ന യുവതിയുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. റെസാലിന്‍ കാതറിന് എന്ന യുവതിയാണ് ഈ വീഡിയോ പങ്കുവെച്ചത്. ടിക്ക് ടോക്കിലൂടെയാണ് ഈ ദ്യശ്യങ്ങള്‍ പുറത്ത് വിട്ടത്.
വെളുത്തുള്ളി മൂക്കില്‍ പതിനഞ്ച് മിനിട്ടോളം വെയ്ക്കുന്ന യുവതിയെ വീഡിയോയില്‍ കാണാം. മൂക്കടപ്പ് മാറാന്‍ ഇത് മികച്ച വഴിയാണെന്നാണ് യുവതി പറയുന്നത്. മൂക്കില്‍ അടഞ്ഞ് നിന്നിരുന്ന അഴുക്ക് പോവുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
വീഡിയോ വൈറലായതിനെ തുടര്‍ന്ന് രണ്ട് അഭിപ്രായുമായി നിരവധി പേരെത്തി. ഫലം ചെയ്യുമെന്ന് ഒരുകൂട്ടര്‍ പറഞ്ഞപ്പോള്‍ ഇതെന്ത് ഭ്രാന്താണെന്ന് ചിലര്‍ ചോദിച്ചു.
Content Highlights: Woman Uses Garlic To Unclog Her Nose
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..