യാത്രയിലുടനീളം കുട്ടിയുടെ കരച്ചില്‍ സഹിച്ചു; മുതിര്‍ന്നവര്‍ക്ക് പ്രത്യേക വിമാനം വേണമെന്ന് യുവതി


മോർഗൻ ലീ പങ്കുവെച്ച വീഡിയോയിൽ നിന്ന്‌ | Photo: tiktok/ morgan lee

വാശിപിടിച്ച് കരയുന്ന കുട്ടികളെ വളര്‍ത്താന്‍ മാതാപിതാക്കള്‍ സഹിക്കുന്ന കഷ്ടപ്പാട് അത്ര ചെറുതല്ല. പ്രത്യേകിച്ച് പുറത്തുപോകുമ്പോള്‍ അവരെ ഏങ്ങനെ നിയന്ത്രിക്കണമെന്ന് പലപ്പോഴും മാതാപിതാക്കള്‍ക്ക് ധാരണയുണ്ടാകില്ല. അവര്‍ മറ്റുള്ളവര്‍ക്ക് എത്രത്തോളം ബുദ്ധിമുട്ടുണ്ടാക്കും എന്നതായിരിക്കും മാതാപിതാക്കളുടെ ആധി മുഴുവന്‍.

ഇത്തരത്തില്‍ വിമാന യാത്രയില്‍ ഉടനീളം കരഞ്ഞുകൊണ്ടിരുന്ന ഒരു കുട്ടി തനിക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ടിനെ കുറിച്ച് സോഷ്യല്‍ മീഡിയ
പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ഒരു യുവതി. ഫ്‌ളോറിഡ സ്വദേശിയായ മോര്‍ഗന്‍ ലീ എന്ന 24-കാരിയാണ് യാത്രയിലെ ദുരനുഭവം വിവരിക്കുന്നത്. തന്റെ പിന്‍സീറ്റില്‍ ഇരുന്ന കുട്ടി മൂന്നു മണിക്കൂര്‍ നീണ്ട യാത്രയില്‍ ഉച്ചത്തില്‍ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നെന്ന് മോര്‍ഗന്‍ പറയുന്നു. ഇതിന്റെ വീഡിയോയും ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അഞ്ചു വയസിന് മുകളില്‍ പ്രായമുള്ള കുട്ടിയാണ് വിമാനത്തില്‍ കരഞ്ഞുകൊണ്ടിരുന്നത്. പുറത്തുനിന്നുള്ള ശബ്ദം കേള്‍ക്കാത്ത തരം ഹെഡ്‌ഫോണ്‍ ഉപയോഗിച്ചിട്ടും പ്രയോജനമുണ്ടായില്ല. കരച്ചില്‍ ചെവി തുളച്ചുകയറി. ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ മുതിര്‍ന്നവര്‍ക്ക് മാത്രമായുള്ള യാത്രവിമാനങ്ങള്‍ വേണമെന്നും അതിനായി എത്ര പണം വേണമെങ്കിലും മുടക്കാന്‍ തയ്യാറാണെന്നും മോര്‍ഗന്‍ പോസ്റ്റില്‍ പറയുന്നു.

ഇതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സജീവമായി. പലരും മോര്‍ഗനെ വിമര്‍ശിച്ചു രംഗത്തെത്തി. കുഞ്ഞുങ്ങളായാല്‍ ഇത്തരത്തിലുള്ള സാഹചര്യങ്ങളുണ്ടാകുമെന്നും അവര്‍ കുഞ്ഞാണെന്ന പരിഗണന മുതിര്‍ന്നവര്‍ നല്‍കണമെന്നും ചിലര്‍ പറയുന്നു. അമ്മമാരുടെ പേടിസ്വപ്‌നമാണ് ഇത്തരം കുഞ്ഞുങ്ങളെന്നും മക്കളെ മറ്റുള്ളവരെ ഏല്‍പ്പിച്ചു പുറത്തുപോകാന്‍ പലരും മടിക്കുന്നതിന്റെ കാരണം പോലും ഇതാണെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ മോര്‍ഗന്റെ നിര്‍ദേശത്തെ അനുകൂലിക്കുന്നവരുമുണ്ട്. മുതിര്‍ന്നവര്‍ക്ക് മാത്രമായി പ്രത്യേക വിമാനം വേണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

Content Highlights: woman tired of childs cry during 3 hour journey suggests adults only flight


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented