സ്‌കൂൾ ഫോട്ടോയിൽ ലേഹ് മെൻസീസിന്റെ അമ്മ/ ലേഹും കാമുകൻ തോമസും | Photo: Instagram/ goodnews_movement
ജീവിതത്തില്‍ പലപ്പോഴും അദ്ഭുതങ്ങള്‍ സംഭവിക്കാറുണ്ട്. നമ്മള്‍ പ്രതീക്ഷിക്കാത്ത കാര്യമോ അതല്ലെങ്കില്‍ ആഗ്രഹിക്കുന്ന കാര്യമോ യാദൃശ്ചികമായി നമ്മുടെ മുന്നിലെത്തും. അങ്ങനെയൊരു അദ്ഭുതത്തിന്റെ കഥയാണ് ഓസ്‌ട്രേലിയയില്‍ നിന്നുള്ള പതിനെട്ടുകാരി ലേഹ് മെന്‍സീസ് പറയുന്നത്.
ലേഹിന് ഏഴു വയസുള്ളപ്പോഴാണ് അമ്മ മരിക്കുന്നത്. പിന്നീട് അമ്മയെപ്പോലൊരു സ്‌നേഹം അവള്‍ക്ക് ലഭിച്ചത് കാമുകനായ തോമസ് മക്‌ലിയോഡില്‍ നിന്നാണ്. എന്നാല്‍ അമ്മയ്ക്ക് തോമസിനെ പരിചയപ്പെടാന്‍ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം അവളെ അപ്പോഴും അലട്ടിയിരുന്നു.
ഒരു ദിവസം തോമസ് തന്റെ കുട്ടിക്കാലത്തെ ചിത്രങ്ങളുള്ള ആല്‍ബം ലേഹിനെ കാണിച്ചു. അതു മറിച്ചുനോക്കുന്നതിന് ഇടയില്‍ ലേഹിനെ അദ്ഭുതപ്പെടുത്തിയ ഒരു സംഭവമുണ്ടായി. തോമസ് എല്‍കെജിയില്‍ പഠിക്കുമ്പോഴുള്ള ക്ലാസ് ഗ്രൂപ്പ് ഫോട്ടോയില്‍ അവളുടെ അമ്മയുമുണ്ടായിരുന്നു. അന്ന് തോമസിന്റെ അധ്യാപികയായിരുന്നു ലേഹിന്റെ അമ്മ. ഇതോടെ അവള്‍ക്ക് സന്തോഷം നിയന്ത്രിക്കാനായില്ല.
ആ സന്തോഷത്തിന്റെ വീഡിയോ ലേഹ് ടിക് ടോകില്‍ പങ്കുവെയ്ക്കുകയും ചെയ്തു. എന്റെ അമ്മ ഒരിക്കലും എന്റെ കാമുകനെ കണ്ടുമുട്ടുമെന്ന് കരുതിയില്ലെന്നും വീഡിയോയില്‍ അവള്‍ പറയുന്നു. ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. ഒരു സിനിമാരംഗം പോലെയുണ്ടെന്നും ലേഹ് ഭാഗ്യവതിയാണെന്നും ആളുകള്‍ കമന്റ് ചെയ്യുന്നു.
'ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് ആദ്യമായി തോമസിനെ പരിചയപ്പെട്ടത്. എന്നാല്‍ പ്രണയം തുടങ്ങിയത് ഏഴു മാസങ്ങള്‍ക്ക് മുമ്പാണ്. അതുവരെ ഞങ്ങള്‍ തമ്മില്‍ കോണ്‍ടാക്റ്റ് ഒന്നുമുണ്ടായിരുന്നില്ല. ഇരുവരുടേയും വീട്ടുകാരെ കുറിച്ചും രണ്ടു പേര്‍ക്കും ധാരണയുണ്ടായിരുന്നില്ല. അമ്മ അധ്യാപിക ആയിരുന്നെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ കിന്റര്‍ഗാര്‍ട്ടനിലാണ് പഠിപ്പിച്ചിരുന്നത് എന്ന് അറിയില്ലായിരുന്നു. അന്ന് ഞാന്‍ ചെറിയ കുട്ടിയായിരുന്നല്ലോ. ഇതൊന്നും മനസിലാക്കാനുള്ള പ്രായമല്ലായിരുന്നു.' ഒരു വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലേഹ് പറയുന്നു.
Content Highlights: woman thrilled to discover her late mother was her boyfriends kindergarten teacher
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..