30 മിനിറ്റ് വെയിലത്ത് കിടന്നുറങ്ങി; എഴുന്നേറ്റപ്പോള്‍ നെറ്റി പ്ലാസ്റ്റിക് പോലെ


30 മിനിറ്റ് സൂര്യപ്രകാശംകൊണ്ട് സിറിന്‍ കിടന്നുറങ്ങിപ്പോയി. ഉണര്‍ന്നപ്പോള്‍ നെറ്റിത്തടത്തില്‍ ചെറിയ നീറ്റലും ചൊറിച്ചിലും അനുഭവപ്പെട്ടു.

സിറിൻ മുറാദ്‌ | Photo: instagram/ Sirin Murad

തികഠിനമായ ചൂട് ആര്‍ക്കും സഹിക്കാന്‍ കഴിയില്ല. നമ്മള്‍ വെന്തുരുകിപ്പോകും. അത്തരമൊരു അനുഭവമാണ് ലണ്ടന്‍ സ്വദേശിയായ സിറിന്‍ മുറാദ് എന്ന യുവതി പങ്കുവെയ്ക്കുന്നത്.

ബള്‍ഗേറിയയിലെ ഒരു ബീച്ചില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയതായിരുന്നു സിറിന്‍. 21 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ള ദിവസമായിരുന്നു അത്. 30 മിനിറ്റ് സൂര്യപ്രകാശംകൊണ്ട് സിറിന്‍ കിടന്നുറങ്ങിപ്പോയി. ഉണര്‍ന്നപ്പോള്‍ നെറ്റിത്തടത്തില്‍ ചെറിയ നീറ്റലും ചൊറിച്ചിലും അനുഭവപ്പെട്ടു. എന്നാല്‍ അതു കാര്യമാക്കിയില്ല.



എന്നാല്‍ അടുത്ത ദിവസമാണ് നെറ്റി പ്ലാസ്റ്റിക് പോലെ ചുളുങ്ങിയത് സിറിന്‍ മനസിലാക്കിയത്. തൊലി അടര്‍ന്നു തുടങ്ങിയപ്പോഴാണ് ആശ്വാസമായതെന്നും ഇപ്പോള്‍ ചര്‍മം പഴയതുപോലെ ആയെന്നും സിറിന്‍ പറയുന്നു. ഇപ്പോള്‍ സണ്‍സ്‌ക്രീന്‍ ധരിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം വളര്‍ത്താന്‍ താന്‍ ശ്രമിക്കുന്നുണ്ടെന്നും സിറിന്‍ കൂട്ടിച്ചേര്‍ക്കുന്നു.

Content Highlights: woman shocked to find forehead skin looking like plastic claims she slept under sun


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented