ആ ലിപ് ഫില്ലര്‍ ചെയ്തശേഷം ചുണ്ട് മുറിഞ്ഞുപോകുമോയെന്ന് ഭയന്നുപോയി, യുവതിയുടെ ടിക്-ടോക് വീഡിയോ വൈറല്‍


ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഭയാനകമായ കാഴ്ചയായിരുന്നു തന്റെ ചുണ്ടിന്റേതെന്നും, ചുണ്ട് വീര്‍ത്ത് മുറിഞ്ഞുപോകുമോ എന്നുപോലും ഭയപ്പെട്ടതായും ക്വെറി പ്രതികരിച്ചു.

ലിപ് ഫില്ലർ ചെയ്ത് നീരുവെച്ച അവസ്ഥയിൽ ബാസിയ ക്വെറിയുടെ ചുണ്ടുകൾ | Photo: Metropoles facebook

കുറഞ്ഞ വിലയില്‍ ക്ലിനിക്കില്‍ നിന്ന് വാങ്ങിയ ഫില്ലര്‍ ഉപയോഗിച്ച യുവതിയുടെ ചുണ്ട് മൂന്നിരട്ടി വീര്‍ത്ത് പൊങ്ങി. അമേരിക്കയിലെ ലാസ് വേഗസ് സ്വദേശി ബാസിയ ക്വെറിയുടെ ചുണ്ടുകളാണ് അലര്‍ജി മൂലം നീരുവെച്ച് വീര്‍ത്തത്.

സൂചി ഉപയോഗിക്കാതെ, ഹയലെറോണ്‍ പെന്‍ ഉപയോഗിച്ചാണ് ബാസിയയുടെ ചുണ്ടിലേക്ക് ഫില്ലര്‍ കയറ്റിയത്. 350 ഡോളറാണ് ഫില്ലറിന്റെ വില. ഇതോടെ കടുത്ത അലര്‍ജിയാണ് ക്വെറിയ്ക്കുണ്ടായത്.ഭക്ഷണം കഴിക്കാനോ കുടിക്കാനോ സംസാരിക്കാനോ ആവാത്ത വിധം, വീര്‍ത്ത് തടിച്ചിരിക്കയായിരുന്നു ഇവരുടെ ചുണ്ടുകള്‍.ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഭയാനകമായ കാഴ്ചയായിരുന്നു തന്റെ ചുണ്ടിന്റേതെന്നും, ചുണ്ട് വീര്‍ത്ത് മുറിഞ്ഞുപോകുമോ എന്നുപോലും ഭയപ്പെട്ടതായും ക്വെറി പ്രതികരിച്ചു. ചുണ്ടിലേക്ക് കൂടുതല്‍ പ്രെഷറില്‍ എയര്‍ കടത്തിവിട്ടാണ് കെമിക്കലുകള്‍ ചുണ്ടില്‍ നിന്ന് നീക്കം ചെയ്തത്.

അലര്‍ജി ഉണ്ടാവുമ്പോള്‍ സംഭവിക്കുന്ന അനാഫിലാറ്റിക് ഷോക്കുണ്ടായതാണ് ക്വെറിയുടെ ചുണ്ടുകള്‍ പൊങ്ങാന്‍ കാരണമെന്നാണ് അനുമാനം. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും, അതുവഴി ത്വക്കിലേയ്ക്കുള്ള രക്തസഞ്ചാരം തടയാനും കാരണമാകുന്നു. 24 മണിക്കൂറിനുള്ളില്‍ ചുണ്ടിലെ നീര് കുറഞ്ഞെങ്കിലും ചുണ്ടാകെ മുറിഞ്ഞ അവസ്ഥയിലാണ്.

ഒക്ടോബര്‍ 21 നാണ് ലിപ് ഫില്ലര്‍ ചെയ്യാനായി താന്‍ സ്ഥിരമായി പോകാറുള്ള ക്ലിനിക്കിലേക്ക് ക്വെറി പോയത്. മുന്‍പ് രണ്ടു തവണ ഇവിടെ പോയിട്ടുണ്ടെങ്കിലും ഇത്തവണ സൂചി ഉപയോഗിക്കാതെയുള്ള രീതിയാണ് തിരഞ്ഞെടുത്തത്, രണ്ട് മണിക്കൂര്‍ കൊണ്ട്, ചുണ്ട് സാധാരണയില്‍ നിന്നും മൂന്നിരട്ടി വലുതായി. ഉടന്‍ ആശുപത്രിയിലേക്ക് ഓടിയെത്തിയ ഇവരെ എമര്‍ജന്‍സി റൂമില്‍ പ്രവേശിപ്പിക്കുയായിരുന്നു. ശേഷം എപി-പെന്നും, ഐവി ഡ്രിപ്പും നല്‍കിയ ശേഷം ശമിക്കുകയായിരുന്നു. മുമ്പത്തേതില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ മരവിപ്പിക്കാനായി കുത്തിവെച്ച ലൈഡോക്കെയിന്‍ എന്ന അനസ്‌തേഷ്യയാണ് തനിക്ക് അലര്‍ജി ഉണ്ടാക്കിയതെന്നാണ് ക്വെറി പറയുന്നത്. ചുരുക്കം ചില സാഹചര്യങ്ങളില്‍ ഈ അനസ്‌തേഷ്യ അലര്‍ജി ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്.

താന്‍ സ്വന്തമായാണ് ടിക് ടോക്കില്‍ വീഡിയോ ഷെയര്‍ ചെയ്തതെങ്കിലും അത് വൈറലാവുമെന്ന് കരുതിയല്ലെന്ന് ക്വെറി പറയുന്നു. ഇനിയൊരിക്കലും ലിപ് ഫില്ലറുകള്‍ ഉപയോഗിക്കില്ല. അടുത്തമാസം ചെയ്യാനിരുന്ന ബോടോക്‌സ് അപ്പോയിന്‍മെന്റും ഒഴിവാക്കി. ഏത് കാര്യവും ചെയ്യുന്നതിന് മുന്‍പ് അതിന്റെ പരിണിതഫലങ്ങളെക്കുറിച്ച് വേണ്ടവിധം അന്വേഷിക്കാത്തത് വലിയ വിനയുണ്ടാക്കുമെന്ന് തനിക്കിപ്പോള്‍ മനസ്സിലായെന്നും ക്വെറി പറയുന്നു.

Content Highlights: lip filler allergy, swollen lips, basia query


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented