വിമാനത്തില്‍ യുവതിയുടെ അസഭ്യവര്‍ഷം, വെള്ളക്കുപ്പി സഹയാത്രികന് നേരെ വലിച്ചെറിഞ്ഞു; വൈറല്‍ വീഡിയോ


വൈറൽ വീഡിയോയിൽ നിന്നുള്ള രംഗം | Photo: Youtube/ Newyork Post

ളര്‍ത്തുനായയെ മടിയിലിരുത്തി യാത്ര ചെയ്യാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ രോഷാകുലയായ യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ദേഷ്യം നിയന്ത്രിക്കാനാകാതെ ഇവര്‍ മോശം വാക്കുകള്‍ ഉപയോഗിച്ച് ചീത്ത വിളിക്കുന്നതും കൈയിലുണ്ടായിരുന്ന വെള്ളക്കുപ്പി യാത്രക്കാരന് നേരെ വലിച്ചെറിയുന്നതുമെല്ലാം വീഡിയോയില്‍ കാണാം.

അറ്റ്‌ലാന്റയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോയ വിമാനത്തിലാണ് അപ്രതീക്ഷിത സംഭവങ്ങളുണ്ടായത്. റെഡ്ഡിറ്റില്‍ പങ്കുവെച്ച രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയിലുടനീളം ഇവര്‍ ക്രൂ അംഗങ്ങളേയും സഹയാത്രികരേയും ചീത്ത വിളിക്കുന്നത് കാണാം.



വിമാനത്തിലെ ഒരു ജീവനക്കാരന്‍ ഇവരോട് 'മാഡം, നമുക്ക് പോകാം' എന്ന് പറയുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയ വ്യക്തിയേയും യുവതി ചീത്തവിളിക്കുന്നതും കേള്‍ക്കാം. തൊട്ടടുത്ത് ഇരുന്ന് മൊബൈല്‍ ഫോണ്‍ നോക്കുകയായിരുന്ന യാത്രക്കാരനോട് അത് ഓഫ് ചെയ്യാനും ഇവര്‍ പറയുന്നുണ്ട്.

പിന്നീട് യുവതിയെ എയര്‍ക്രാഫ്റ്റില്‍ നിന്ന് പുറത്താക്കിയതായും ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം സ്ഥിരീകരിച്ച അറ്റ്‌ലാന്റ പോലീസ് ഇതുമായി ബന്ധപ്പെട്ട് ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി.

Content Highlights: woman's abusive and violent meltdown on flight viral video

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented