മകളുടെ പാസ്‌പോർട്ട് പരിശോധിക്കുന്ന അമ്മ | Photo: instagram/ candacetaha
ജോലിക്കിടയില്‍ പലപ്പോഴും വീട്ടിലുള്ളവരുടെ മുഖം നമ്മുടെ മനസിലെത്തും. അവരെ ഒന്നു കാണാന്‍ ചിലപ്പോള്‍ ആഗ്രഹിക്കും. ജോലിക്കിടയില്‍ വീട്ടിലേക്ക് ഓടിപ്പോകാന്‍ പറ്റില്ലല്ലോ. എന്നാല്‍ അവര്‍ നമ്മുടെ ജോലി സ്ഥലത്തേക്ക് വന്നാല്‍ എങ്ങനെയുണ്ടാകും? നമുക്ക് സന്തോഷമടക്കാനാകില്ല.
അത്തരത്തിലൊരു വീഡിയോയാണ് ഇന്‍സ്റ്റഗ്രാമില്‍ തരംഗമാകുന്നത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ മകളെ കാണുന്ന ഒരു അമ്മയുടെ സന്തോഷമാണ് ഈ വീഡിയോയിലുള്ളത്. വിമാനയാത്രക്കായി എത്തിയ മകളുടെ സുരക്ഷാപരിശോധന നടത്തുകയാണ് അമ്മ.
കാന്റസ് താഹ എന്ന യുവതിയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. എയര്‍ലൈനില്‍ ജോലി ചെയ്യുന്ന അമ്മ തന്റെ സുരക്ഷാ പരിശോധന നടത്തുന്നതും അമ്മയുടെ പ്രതികരണവും അടങ്ങുന്നതാണ് യുവതി പങ്കുവെച്ച വീഡിയോ. 'വിമാനത്തിലേക്ക് കയറുന്നതിന് തൊട്ടുമുമ്പ് അമ്മ എന്നെ പരിശോധിക്കുന്നു'-എന്ന കുറിപ്പോടു കൂടിയാണ് വീഡിയോ പങ്കുവെച്ചത്.
തന്റെ അടുത്തേക്ക് വരുന്ന യാത്രക്കാരിയോട് മാസ്‌ക് മാറ്റാന്‍ ഉദ്യോഗസ്ഥ ആവശ്യപ്പെടുന്നു. അപ്പോഴാണ് അവര്‍ അതു മകളാണെന്ന് തിരിച്ചറിയുന്നത്. തുടര്‍ന്ന് പാസ്‌പോര്‍ട്ടിലുള്ള മകളുടെ ഫോട്ടോ നോക്കി 'ഇതു നീ അല്ല, ഇതിലുള്ളത് ഒരു സുന്ദരി ആണല്ലോ' എന്നും തമാശരൂപേണ അമ്മ പറയുന്നു.
ജൂണ്‍ എട്ടിന് പോസ്റ്റു ചെയ്ത ഈ വീഡിയോ ഇതുവരെ ഒരു കോടിയില്‍ അധികം ആളുകള്‍ കണ്ടു. ഏഴര ലക്ഷത്തോളം പേര്‍ ലൈക്ക് ചെയ്യുകയും ചെയ്തു. ഇതിനുതാഴെ രസകരമായ നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടു. 'എന്റെ അമ്മയാണെങ്കില്‍ നീ എത്തിയിട്ട് സ്ഥലത്തിന്റെ ലൊക്കേഷന്‍ അയക്കണം എന്നായിരിക്കും ആദ്യം പറയുന്നത്' എന്നായിരുന്നു ഒരു പ്രതികരണം.
Content Highlights: woman reacts as she checks her daughter into her flight viral video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..