ട്രാഫിക് സിഗ്നലില്‍ സഹായം അഭ്യര്‍ഥിച്ചെത്തി; തെരുവ് ബാലന്റെ കണ്ണിലെ കരട് മാറ്റി ബൈക്ക് യാത്രക്കാരി


ഒരു ബൈക്ക് യാത്രക്കാരി തെരുവു ബാലന്റെ കവിളില്‍ സ്‌നേഹത്തോടെ പിടിക്കുന്നതാണ് വീഡിയോയിലുള്ളത്

തെരുവ് ബാലന്റെ കണ്ണിലെ കരട് എടുക്കാൻ സഹായിക്കുന്ന ബൈക്ക് യാത്രക്കാരി | Photo: twitter/ DoctorAjayita

സ്‌നേഹവും കരുതലും ആഗ്രഹിക്കാത്ത കുഞ്ഞുങ്ങളുണ്ടാകില്ല. ഒന്നു കെട്ടിപ്പിടിക്കുമ്പോഴോ കവിളില്‍ ഒന്നു തലോടുമ്പോഴോ അവര്‍ക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാനാകില്ല. അത്തരത്തിലൊരു സന്തോഷത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

ഒരു ബൈക്ക് യാത്രക്കാരി തെരുവു ബാലന്റെ കവിളില്‍ സ്‌നേഹത്തോടെ പിടിക്കുന്നതാണ് വീഡിയോയിലുള്ളത്. ബംഗ്ലാദേശിലെ ഒരു ട്രാഫിക് സിഗ്നലിന് സമീപത്ത് നിന്നെടുത്ത വീഡിയോയാണിത്. ബൈക്കിന്റെ പിന്‍സീറ്റിലിരിക്കുന്ന യുവതിയാണ് സമീപത്തേക്കുവന്ന ആണ്‍കുട്ടിയുടെ കവിളില്‍ പിടിക്കുന്നത്.

അതിനുശേഷം കുട്ടിയുടെ കണ്ണില്‍ വീണ കരട് മാറ്റാന്‍ സഹായിക്കുന്നതും അവന് പണം നല്‍കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. കരട് മാറ്റാന്‍ യുവതി കണ്ണില്‍ ഊതുകയാണ് ചെയ്യുന്നത്.

'അവരുടെ കരുണയോളം മൂല്യം ആ പണത്തിനില്ല' എന്ന കുറിപ്പോടെ ഡോ. അജയിതയാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

Content Highlights: woman pulls homeless boy's cheek at traffic signal viral video

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented