വൈറൽ വീഡിയോയിൽ നിന്നുള്ള രംഗം | Photo: Instagram/ Krutadnya Hale
സോഷ്യല്‍ മീഡിയയില്‍ നിരവധി വീഡിയോകള്‍ ദിവസവും പ്രത്യക്ഷപ്പെടാറുണ്ട്. നമ്മുടെ മനസും ഹൃദയവും നിറയ്ക്കുന്ന വീഡിയോകളും അക്കൂട്ടത്തിലുണ്ടാകും. ചിലപ്പോള്‍ നിരാശപ്പെട്ട് ഇരിക്കുമ്പോള്‍ സന്തോഷം നല്‍കുന്നതാകും ചില വീഡിയോകള്‍.
ഇത്തരത്തില്‍ നമ്മുടെ മനസിനെ സ്പര്‍ശിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയകമാകുന്നത്. പൈലറ്റായ ഒരു യുവതി തന്റെ അച്ഛനേയുംകൊണ്ട് വിമാനത്തില്‍ പറക്കുന്നതും ടേക്ക് ഓഫിന് മുമ്പ് അച്ഛന്റെ കാല് തൊട്ട് അനുഗ്രഹം വാങ്ങുന്നതുമാണ് വീഡിയോയിലുള്ളത്. ശേഷം മകള്‍ സ്നേഹത്തോടെ കെട്ടിപ്പിടിക്കുമ്പോള്‍ അച്ഛന്റെ കണ്ണ് നിറയുന്നതും വീഡിയോയിലുണ്ട്.
കൃത്യജ്ഞ്യ എന്നാണ് ഈ പൈലറ്റിന്റെ പേര്. അവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോ ഇതുവരെ 84 ലക്ഷം ആളുകളാണ് കണ്ടത്. നിരവധി പേര് അഭിനന്ദനം അറിയിച്ച് കമന്റും ചെയ്തിട്ടുണ്ട്.
'അച്ഛനേയുംകൊണ്ട് പറക്കുന്ന മകള്‍. അച്ഛന്റെ സന്തോഷക്കണ്ണീര്. ടേക്ക് ഓഫിന് മുമ്പ് അച്ഛന്റെ അുഗ്രഹം വാങ്ങുകയാണ്. ഒരിക്കലും ഞാന്‍ എന്റെ മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങാതെ വീട്ടില്‍ നിന്ന് പുറത്തുപോയിട്ടില്ല. ചിലപ്പോള്‍ പുലര്‍ച്ചെ ആയിരിക്കും എന്റെ ഫ്ളൈറ്റ്. മൂന്ന് മണിക്കൊക്കെ വീട്ടില്‍ നിന്ന് ഇറങ്ങണം. ആ സമയത്ത് അച്ഛനും അമ്മയുമെല്ലാം നല്ല ഉറക്കത്തിലായിരിക്കും. എങ്കിലും അവരുടെ പാദങ്ങള്‍ ഒന്ന് തൊടാതെ എനിക്ക് പോകാന്‍ കഴിയില്ല. അങ്ങനെ പോയാല്‍ എല്ലാം അപൂര്‍ണമായി തോന്നും.' വീഡിയോക്കൊപ്പം പങ്കുവെച്ച കുറിപ്പില്‍ അവര്‍ പറയുന്നു.
Content Highlights: woman pilot seeks father's blessings before take off viral video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..