Photo: www.facebook.com|ronita.sharma
കൊറോണ ഭീതിയുടെ ഇക്കാലത്ത് മനസ്സു നിറയ്ക്കുന്ന നന്മയുടെ കഥകളും ധാരാളം നമ്മള്‍ കേള്‍ക്കാരുണ്ട്. അത്തരത്തിലൊന്നാണ് ഗുവഹാത്തിയില്‍ നിന്നുള്ള ഈ വാര്‍ത്ത്. രണ്ട് മാസം പ്രായമായ കുഞ്ഞിന്റെ അമ്മയായ യുവതി കൊറോണ ബാധിച്ച് അമ്മ നഷ്ടമായ മറ്റ് കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ സന്നദ്ധതയറിയിച്ച സംഭവമാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.
കൊറോണ ബാധിച്ച് അമ്മമാര്‍ മരിക്കുകയോ രോഗഭീഷണിമൂലം ഐസൊലോഷനില്‍ ആവുകയോ ചെയ്ത കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാനാണ് രോണിത കൃഷ്ണ ശര്‍മ രേഖി എന്ന യുവതി സമ്മതമറിയിച്ചത്.
മുംബൈയില്‍ പ്രൊഡക്ഷന്‍ മാനേജരായി ജോലിചെയ്യുന്ന രോണിത തന്റെ നാടായ ഗുവഹാത്തിയിലെ മറ്റ് മുലയൂട്ടുന്ന അമ്മമാരോടും തനിക്കൊപ്പം ചേരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
'ഗുവഹാത്തിയില്‍ ഏതെങ്കിലും നവജാതശിശുവിന് മുലപ്പാല്‍ വേണമെങ്കില്‍ എന്നെ അറിയിക്കൂ, ഞാന്‍ സഹായത്തിനുണ്ട്.' എന്നാണ് രോണിത ട്വീറ്റ് ചെയ്തത്. ഈ സമയത്ത് എനിക്ക് ചെയ്യാന്‍ കഴിയുന്ന സഹായം ഇതാണെന്നും രോണിത തുടരുന്നു. മാര്‍ച്ച് പത്തിനാണ് രോണിതയുടെ കുഞ്ഞ് ജനിച്ചത്.
Content Highlights: Woman Offers To Breastfeed Newborns Who Lose Their Mother To Covid


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..