Representative image
തന്റെ ഓമനകുഞ്ഞിന്, തന്നെ ആശുപത്രിയിലെത്താന്‍ സഹായിച്ച പോലീസുകാരന്റെ പേര് നല്‍കി അനുപമ എന്ന യുവതി. ഡല്‍ഹിയിലാണ് സംഭവം. ഡല്‍ഹി പോലീസിലെ കോണ്‍സ്റ്റബിളായ ദയവീര്‍ സിംഗാണ് കൊറോണ ലോക്ഡൗണില്‍ പൂര്‍ണഗര്‍ഭിണിയായ അനുപമയെ തക്ക സമയത്ത് ആശുപത്രിയിലെത്തിക്കാന്‍ സഹായവുമായി എത്തിയത്.
ലോക്ഡൗണായതിനാല്‍ വാഹനമൊന്നും കിട്ടാത്തതിനാല്‍ അനുപമയുടെ ഭര്‍തൃപിതാവാണ് പോലീസിന്റെ സഹായം തേടിയത്. 'അഞ്ചു മിനിറ്റിനുള്ളില്‍ ആ പോലീസുകാരനെത്തി. ദയവീര്‍. അതുകൊണ്ട് എന്റെ മകന് ഞാന്‍ ദയവീര്‍ എന്ന് പേര് നല്‍കി.' അനുപമ പറയുന്നു.
പോലീസിന്റെ സഹായം തേടുന്നതിന് മുമ്പ് അനുപമയും കുടുംബവും ഹിന്ദു റാവു ആശുപത്രിയില്‍ നിന്നുള്ള ആംബുലന്‍സിനായി കാത്തിരിക്കുകയായിരുന്നു. രണ്ട് മണിക്കൂറാണ് അവര്‍ കാത്തിരുന്നത്.
'അവര്‍ ആംബുലന്‍സ് വിളിക്കാനൊക്കെ ശ്രമിച്ചിരുന്നു. സമത്തിന് കിട്ടാതെ വന്നപ്പോള്‍ ഞങ്ങളുടെ സ്‌റ്റേഷനിലേക്ക് വിളിച്ചു. വിവരം അറിഞ്ഞതോടെ ഞാന്‍ വേഗം ഓടിയെത്തിയെന്ന് ദയവീര്‍.
ഡല്‍ഹിപോലീസ് ലോക്ഡൗണില്‍ എല്ലാസഹായത്തിനും എപ്പോഴുമുണ്ടെന്നാണ് അനുപമയുടെ അഭിപ്രായം.
Content Highlights: Woman names newborn after Delhi Cop who helped her reach hospital during Corona lock down
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..