അവഗണനയും വേദനയും സഹിക്കാനായില്ല; വഞ്ചിച്ച കാമുകനെക്കുറിച്ച് പത്രത്തില്‍ പരസ്യം നല്‍കി യുവതി


ഓഗസ്റ്റ് 12-ന് ഇറങ്ങിയ മക്കെ ആന്റ് വിറ്റ്‌സണ്ടേ ലൈഫ് എന്ന ഓസ്‌ട്രേലിയന്‍ പത്രത്തില്‍ കാമുകനെ കുറിച്ച് ഒരു മുഴുനീള പേജ് പരസ്യംതന്നെ നല്‍കി ജെന്നി

പത്രത്തിൽ പ്രത്യക്ഷപ്പെട്ട പരസ്യം | Photo: Facebook/ Mackay and Whitsunday Life

പ്രണയത്തിന് ശേഷം ഉപേക്ഷിക്കപ്പെടുക എന്നത് അതിതീവ്രമായ വേദനയാണ് സമ്മാനിക്കുക. പ്രിയപ്പെട്ട വ്യക്തിയില്‍ നിന്ന് പിന്നീടുണ്ടാകുന്ന അവഗണന നമുക്ക് പലപ്പോഴും മറികടക്കാനാകില്ല. എന്നാല്‍ ഇത്തരത്തില്‍ കാമുകനില്‍ നിന്ന് നേരിട്ട വേദനയും അവഗണനയും മനോഹരമായ പ്രതികാരത്തിലൂടെ മറികടക്കുകയാണ് ഓസ്‌ട്രേലിയയില്‍ നിന്നുള്ള ജെന്നി എന്നു പേരുള്ള ഒരു യുവതി.

കാമുകന്‍ സ്റ്റീവിനോട് പ്രതികാരം ചെയ്യാന്‍ വളരെ വ്യത്യസ്തമായ ഒരു വഴിയാണ് ജെന്നി തിരഞ്ഞെടുത്തത്. ഓഗസ്റ്റ് 12-ന് ഇറങ്ങിയ മക്കെ ആന്റ് വിറ്റ്‌സണ്ടേ ലൈഫ് എന്ന ഓസ്‌ട്രേലിയന്‍ പത്രത്തില്‍ കാമുകനെ കുറിച്ച് ഒരു മുഴുനീള പേജ് പരസ്യംതന്നെ നല്‍കി ജെന്നി. 'പ്രിയപ്പെട്ട സ്റ്റീവ്, നീ അവളോടൊപ്പം സുഖമായിരിക്കുന്നുവെന്ന് കരുതുന്നു. നീ ഒരു വഞ്ചകനാണെന്ന കാര്യം നാടു മുഴുവന്‍ അറിയട്ടെ'...എന്നായിരുന്നു ആ പേജിലെ പരസ്യം. ഈ പരസ്യത്തിനുള്ള പണം കാമുകന്റെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നാണ് അടച്ചിരിക്കുന്നതെന്നും അതില്‍ പ്രത്യേകം എടുത്തു പറയുന്നുണ്ട്.

ഈ പത്രം പുറത്തിറങ്ങിയതോടെ ജെന്നിയും സ്റ്റീവും ആരാണെന്ന് അറിയാന്‍ പത്രത്തിന്റെ ഓഫീസിലേക്ക് നിരവധി കോളുകള്‍ വന്നു. തുടര്‍ന്ന് പത്രത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ആളുകള്‍ക്കുള്ള ഒരു മറുപടി പോസ്റ്റ് പ്രത്യക്ഷപ്പെട്ടു.

'ഞങ്ങള്‍ക്കറിയില്ല ആരാണാ സ്റ്റീവെന്ന്. പക്ഷേ അവന്‍ ചെയ്തത് വളരെ മോശമായിപ്പോയി. ജെന്നിയാരാണെന്ന് വെളിപ്പെടുത്താന്‍ ഞങ്ങള്‍ക്കു കഴിയില്ല. സ്‌പെഷ്യലായ ഈ പരസ്യത്തിന് ഞങ്ങള്‍ പണവും കൈപ്പറ്റിയിട്ടില്ല.' പത്രം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. പരസ്യത്തിന്റെ ചിത്രവും ഈ കുറിപ്പിന് ഒപ്പമുണ്ടായിരുന്നു.

ഈ പോസ്റ്റിന് താഴെ നിരവധി ആളുകള്‍ മറുപടിയുമായെത്തി. ജെന്നിയുടെ പ്രതികാരം വളരെ മധുരതരമാണെന്നായിരുന്നു ഒരു കമന്റ്. ജെന്നി അദ്ഭുതമാണെന്നും അവള്‍ക്ക് ഒരു ബിയര്‍ വാങ്ങി നല്‍കൂ എന്നും മറ്റൊരാള്‍ കമന്റ് ചെയ്തു.

Content Highlights: woman gets a full page ad printed in newspaper to call her partner filthy cheater


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented