'നൃത്തം ചെയ്യുന്നതിനിടെ മകള്‍ വീണു, കരുതലോടെ കൂടെനിന്ന് അച്ഛന്‍'; വൈറല്‍ വീഡിയോ


മോഡലും മിസിസ് ഇന്ത്യ വേള്‍ഡ് വൈഡ് 2012-ഉം ആയ അനിഷ നിഷയാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ പങ്കുവെച്ചത്.

നൃത്തത്തിനിടെ നിഷ താഴെ വീഴുന്നു/ നിഷയും അച്ഛനും | Photo: instagram/ model nisha

കുട്ടിക്കാലത്ത് മക്കളൊന്ന് കാല്‍തെറ്റി വീണാല്‍ അച്ഛനും അമ്മയും ഓടിയെത്തും. മക്കള്‍ എത്ര വളര്‍ന്നാലും അവരുടെ ആ കരുതലും അതിനൊപ്പം വളരും. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്നത്.

കുടുംബത്തിലെ ഒരു ആഘോഷ പരിപാടിയില്‍ നൃത്തം ചെയ്യുന്നതിനിടെ ഒരു പെണ്‍കുട്ടി കാല്‍തെറ്റി വീഴുന്നതും അവളുടെ അച്ഛന്റെ കരുതലുമാണ് ആ വീഡിയോയിലുള്ളത്. മോഡലും മിസിസ് ഇന്ത്യ വേള്‍ഡ് വൈഡ് 2012-ഉം ആയ അനിഷ നിഷയാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ പങ്കുവെച്ചത്.

നൃത്തം ചെയ്യുന്നതിനിടെ നിഷ കാല്‍തെന്നി വീഴുകയായിരുന്നു. ഇതോടെ അടുത്തുള്ളവര്‍ ഓടിയെത്തി നിഷയെ പിടിച്ചെഴുന്നേല്‍പ്പിച്ചു. തുടര്‍ന്ന് അവള്‍ നൃത്തം തുടര്‍ന്നു. ഇതിനുശേഷം നിഷയുടെ അച്ഛന്‍ അജയ് ചൗളയേയും വീഡിയോയില്‍ കാണാം.

മകള്‍ വീഴുന്നതു കണ്ടപ്പോള്‍ ഓടിയെത്തിയ അദ്ദേഹം പിന്നീട് മകളുടെ അടുത്തുനിന്ന് മാറാതെ നില്‍ക്കുകയായിരുന്നു. അവളുടെ ഓരോ ചുവടും ശ്രദ്ധയോടെ വീക്ഷിച്ച് കരുതലോടെ കൂടെ നില്‍ക്കുന്നതു വീഡിയോയില്‍ കാണാം.

'എന്റെ ആദ്യ സ്‌നേഹം അച്ഛനാണ്' എന്ന ക്യാപ്ഷനോടെയാണ് നിഷ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 2.5 കോടി പേര്‍ വീഡിയോ ഇതുവരെ കണ്ടു. 22 ലക്ഷം പേര്‍ ലൈക്ക് ചെയ്യുകയും ചെയ്തു. നിരവധി പേര്‍ കമന്റും ചെയ്തിട്ടുണ്ട്. 'മനോഹരം, ഇതു കാണുമ്പോള്‍ എന്റെ കണ്ണു നിറയുന്നു' എന്നാണ് ഒരാളുടെ കമന്റ്. ഇതു പോലെയുള്ള വീഡിയോകള്‍ക്കായാണ് കാത്തിരിക്കുന്നതെന്നും അച്ഛനെ ഓര്‍മ വരുന്നെന്നും പലരും പ്രതികരിച്ചിട്ടുണ്ട്.

Content Highlights: woman falls while dancing watch how her father protects her in the sweetest way

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022

Most Commented