മൊബൈല്‍ ചാര്‍ജര്‍ കൊണ്ട് പൊക്കിള്‍കൊടി കെട്ടി; ഭര്‍ത്താവിന്റെ സഹായത്തോടെ റോഡരികില്‍ പ്രസവിച്ച് യുവതി


എമിലി വാഡെലും ഭർത്താവും കുഞ്ഞും | Photo: Facebook/ Emily Waddell

കൃത്യസമയത്ത്‌ ആശുപത്രിയില്‍ എത്താന്‍ കഴിയാത്തതിനാല്‍ വഴിയരികിലും വാഹനത്തിന് ഉള്ളിലുമെല്ലാം പ്രസവം നടന്ന വാര്‍ത്തകള്‍ നമ്മള്‍ കാണാറുണ്ട്. ഒരുപാട് റിസ്‌കുള്ള ഈ സാഹചര്യത്തില്‍ ചിലപ്പോള്‍ അമ്മയുടേയോ കുഞ്ഞിന്റേയോ ജീവനും നഷ്ടപ്പെട്ടേക്കാം. ഇത്തരത്തില്‍ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ റോഡരികില്‍ പ്രസവിച്ച അനുഭവം പങ്കുവെയ്ക്കുകയാണ് യുഎസില്‍ നിന്നുള്ള എമിലി വാഡെല്‍ എന്ന യുവതി.

തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് മകളുടെ ചിത്രത്തിനൊപ്പം എമിലി അനുഭവം പങ്കുവെച്ചത്. ഭര്‍ത്താവ് സ്റ്റീഫനൊപ്പം കാറില്‍ സഞ്ചരിക്കുന്നതിന് ഇടയിലാണ് എമിലിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. എന്നാല്‍ ആശുപത്രിയില്‍ എത്തുംമുമ്പ് പ്രസവം നടക്കാന്‍ സാധ്യതയുള്ളതിനാല്‍ എമിലി വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വാഹനത്തിന് പുറത്തു കിടന്ന ഇവര്‍ ഒരു നഴ്‌സിനേയും സഹോദരിയേയും വിളിച്ച് ഫോണില്‍ ഹോള്‍ഡ് ചെയ്തുവെച്ചു.

'ഞാന്‍ തൊട്ടുനോക്കുമ്പോള്‍ കുഞ്ഞിന്റെ തല എന്റെ കൈയില്‍ തട്ടുന്നുണ്ടായിരുന്നു. വണ്ടി നിര്‍ത്തി അപ്പോള്‍തന്നെ പുറത്തിറങ്ങാന്‍ ഞാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. റോഡരികില്‍ ഇറങ്ങിയ ഞാന്‍ പരമാവധി ശക്തി ഉപയോഗിച്ചു. ഭര്‍ത്താവ് കുഞ്ഞിനെ വലിച്ചെടുത്തു. എന്താണ് ചെയ്യേണ്ടത് എന്ന് അപ്പോള്‍ അറിയില്ലായിരുന്നു. രണ്ട് മൊബൈല്‍ ചാര്‍ജറുകള്‍ ഉപയോഗിച്ച് ഭര്‍ത്താവ് പൊക്കിള്‍കൊടി കെട്ടി. കുഞ്ഞിന്റെ വായിലേയും മൂക്കിലേയും കൊഴുപ്പ് എന്റെ വായവെച്ച് ഞാന്‍ വലിച്ചെടുത്തു. വലിയ ബുദ്ധിമുട്ടാണ് അന്നേരം അനുഭവപ്പെട്ടത്. എങ്കിലും എല്ലാം നല്ല രീതിയില്‍ നടന്നു.' പോസ്റ്റില്‍ എമിലി പറയുന്നു.

നിലവില്‍ കുഞ്ഞും അമ്മയും ആശുപത്രിയിലാണ്. റീഗന്‍ ജീന്‍ വാഡെല്‍ എന്നാണ് മകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. കുഞ്ഞും താനും സുഖമായിട്ട് ഇരിക്കുന്നുവെന്നും എമിലി പോസ്റ്റില്‍ പറയുന്നുണ്ട്.

Content Highlights: Woman Delivered Baby On Roadside With Help From Husband


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented