photo|instagram.com/roam_packer/
ആഘോഷങ്ങളുടേയും വിശേഷദിവസങ്ങളിലേയും വീഡിയോകളും തമാശകളും വളരെ വേഗത്തിലാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത്. പിറന്നാള്‍ ആഘോഷങ്ങളുടെ തമാശ കലര്‍ന്ന നിരവധി വീഡിയോകളും ഇത്തരത്തില്‍ ജനശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. അത്തരത്തിലൊരു വേറിട്ടൊരു പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
പിറന്നാളിന് കേക്ക് മുറിക്കുന്നതിന് തൊട്ടുമുമ്പ് മെഴുകുതിരി ഊതിക്കെടുത്തുന്ന ഒരു ചടങ്ങ് ഉണ്ടല്ലോ, അവിടെയാണ് ഈ വീഡിയോ വ്യത്യസ്തമാകുന്നത്. തങ്ങളുടെ കൂട്ടുകാരിയ്ക്ക് സുഹൃത്തുക്കള്‍ ഒരുക്കിയിരിക്കുന്നത് 'ഡിജിറ്റല്‍' മെഴുകുതിരികളാണ്. ഡിജിറ്റല്‍ മെഴുകുതിരി എങ്ങനെയൊരുക്കി എന്നതാണ് രസകരം.
അവരുടെ സ്മാര്‍ട്ട് ഫോണിന്റെ ഫ്ളാഷ് ലൈറ്റാണ് മെഴുകുതിരിയ്ക്ക് പകരം ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഫോണിന്റെ ഫ്ളാഷ് ലൈറ്റ് ഓണാക്കി സുഹൃത്തുക്കള്‍ എല്ലാവരും കൂടി പിറന്നാളുകാരിക്ക് ചുറ്റും പിടിച്ചു. ഓരോ ഫളാഷ് ലൈറ്റിലേക്കും പിറന്നാളുകാരി ഊതുന്ന സമയത്തുതന്നെ അവര്‍ ഓരോരുത്തരും ലൈറ്റ് ഓഫാക്കി.
ഇതിന്റെ ടൈമിങ് കൂടി കിറുകൃത്യമായതോടെ സംഭവം ഉഷാറായി. അങ്ങനെയാണ് ഈ പിറന്നാളുകാരിയുടെ ഡിജിറ്റല്‍ മെഴുകുതിരിയും അതിന്റെ വീഡിയോയും സാമൂഹികമാധ്യമങ്ങളില്‍ വൈറലായത്.
ഡിജിറ്റല്‍ ക്രിയേറ്ററായ അരിന്ദം എന്ന വ്യക്തിയാണ് ഈ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്. പിറന്നാളുകാരി നേഹ എന്ന പെണ്‍കുട്ടിയാണെന്നും ഇത്തരത്തിലുള്ള ആഘോഷത്തിന് പിന്നില്‍ തന്റെ സുഹൃത്ത് സോഹം ബാനര്‍ജിയാണെന്നും അരിന്ദം വീഡിയോക്കൊപ്പം കുറിച്ചിട്ടുണ്ട്.
ഒരു കോടിയിലധികം ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. കൂടാതെ വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ കമന്റുകളുമായെത്തി . ഇതു പോലെയുള്ള സുഹൃത്തുക്കളെയാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും ഇനി ഇത്തരത്തില്‍ പിറന്നാള്‍ ആഘോഷം പരീക്ഷിക്കണമെന്നും പലരും പറയുന്നുണ്ട്.
Content Highlights: camera flashes ,candles,birthday,cake,lifestyle
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..