ചാണക വറളിയുണ്ടാക്കി ഭിത്തിയിലേക്ക് എറിയുന്ന സ്ത്രീ | Photo: twitter/ AwanishSharan
ചാണകം ഉരുട്ടി പരത്തിയെടുത്ത് വറളിയുണ്ടാക്കുന്നത് ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളില്‍ പതിവ് കാഴ്ചയാണ്. ഉണങ്ങിയ ശേഷം കത്തിക്കാനായാണ് ഈ വറളി ഉപയോഗിക്കുന്നത്.
ഇത്തരത്തില്‍ വറളിയുണ്ടാക്കുന്ന ഒരു സ്ത്രീയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കായികതാരങ്ങളെ പോലെ അല്പം പരിശീലനം ആവശ്യമുള്ള ജോലിയാണ് ഇതെന്നാണ് വീഡിയോ കാണിച്ചുതരുന്നത്.
വറളിയുണ്ടാക്കാനായി ചാണകം പരത്തി അത് ഭിത്തിയിലേക്ക് ഉന്നംതെറ്റാതെ എറിഞ്ഞ് പതിപ്പിക്കുകയാണ് ഒരു സ്ത്രീ. തന്നേക്കാള്‍ രണ്ടിരട്ടി ഉയരമുള്ള ഭിത്തിയിലേക്കാണ് സ്ത്രീ എറിയുന്നത്. വരി തെറ്റാത ചാണകം കൃത്യമായി ഭിത്തിയില്‍ പറ്റിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം.
ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണ്‍ ആണ് ഈ ട്വിറ്ററില്‍ പങ്കുവെച്ചത്. 'ഇന്ത്യന്‍ ബാസ്ക്കറ്റ്ബോള്‍ ടീം ഇവരെ തിരയുന്നു' എന്ന രസകരമായ കുറിപ്പോടെയാണ് അവനീഷ് വീഡിയോ പങ്കുവെച്ചത്.
15 ലക്ഷത്തില്‍ അധികം ആളുകള്‍ ഈ വീഡിയോ കണ്ടിട്ടുണ്ട്. അമ്പതിനായിരത്തോളം ആളുകള്‍ വീഡിയോ ലൈക്ക് ചെയ്യുകയും ആറായിരത്തോളം പേര് റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വീഡിയോയ്ക്ക് താഴെ ഹൃദ്യമായ കമന്റുകളുമെത്തി. 'ഇവരുടെ കഴിവ് കാണാതെ പോകരുത്' എന്നും 'ഗംഭീരം' എന്നും ആളുകള്‍ പ്രതികരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..