എരില്ലെ എഗോസി | Photo: twitter/ Arielle Egozi
പുതിയ ജോലി കണ്ടെത്താനും നിലവിലെ ജോലി മെച്ചപ്പെടുത്താനും സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ ലിങ്ക്ഡ് ഇന്നില്‍ ബയോഡാറ്റയുണ്ടാക്കുന്നവരാണ് മിക്കവരും. പുതിയ ഉദ്യോഗാര്‍ഥികളെ കണ്ടെത്താന്‍ കമ്പനികള്‍ അപേക്ഷകരുടെ ലിങ്ക്ഡ് ഇന്‍ പ്രൊഫൈലുകള്‍ പരിശോധിക്കാറുമുണ്ട്. എന്നാല്‍ മുമ്പ് ചെയ്ത ജോലികള്‍ അത്ര ആകര്ഷകമല്ലാത്തതാണെങ്കില് 'വര്‍ക്ക് എക്സ്പീരിയന്‍സി'ല്‍ നിന്ന് അതു മറച്ചുവെയ്ക്കുന്നവരാണ് മിക്കവരും. ഇതു അവരുടെ ബയോഡാറ്റയില്‍ കാണില്ല.
എന്നാല്‍ മാന്യമല്ലാത്ത ഒരു ജോലിയും ലോകത്തില്ലെന്ന് തെളിയിച്ച് കൈയടി നേടിയിരിക്കുകയാണ് എരില്ലെ എഗോസി എന്ന യുവതി. തന്റെ പ്രവൃത്തിപരിചയം 'ലൈംഗികത്തൊഴില്‍' ആണെന്നാണ് എഗോസി ലിങ്ക്ഡ് ഇന്നില്‍ എഴുതിയിരിക്കുന്നത്. അതിന്റെ കാലയളവും അതിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്. 2020 സെപ്റ്റംബര്‍ മുതലാണ് ഈ ജോലി തുടങ്ങിയതെന്നും ഇപ്പോള്‍ ഒരു വര്‍ഷവും 11 മാസവും പൂര്‍ത്തിയായെന്നും അവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിനോടൊപ്പം തന്റെ തൊഴില്‍ അനുഭവങ്ങളെ കുറിച്ച് ദീര്‍ഘമായ ഒരു കുറിപ്പും 9000 ഫോളോവേഴ്സുള്ള എഗോസി എഴുതിയിട്ടുണ്ട്. 'അത്യാവശ്യം ലാഭമുണ്ടായിരുന്ന ഒരു സ്വയംതൊഴില്‍ ഞാന്‍ അവസാനിപ്പിച്ചത് ലൈംഗിക തൊഴിലിനു വേണ്ടിയായിരുന്നു. ഞാന്‍ എന്റെ ചിത്രങ്ങള്‍ എടുക്കുകയും വില്‍ക്കുകയും ചെയ്തിരുന്നു. ഈ തൊഴില്‍ എനിക്കു സാമ്പത്തികമായി ലാഭം നല്‍കിയിട്ടുണ്ട്. എന്റെ ശക്തി എന്താണെന്ന് ഈ തൊഴില്‍ എന്നെ ബോധ്യപ്പെടുത്തി. വലിയ തുക തന്നെ പലരില്‍ നിന്നും ഞാന്‍ ഈടാക്കി. ഈ വികാരമടക്കാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്ന് തിരസ്കരണം നേരിടുന്നതില്‍ എനിക്ക് വിഷമമില്ല. വൈകാരികമായ അധ്വാനം കൂടി കണക്കിലെടുത്താണ് ഞാന്‍ ഫീസ് ഈടാക്കുന്നത്. അതുകൊണ്ടുതന്നെ തൊഴിലില്‍ ഞാന്‍ അതിരുവെച്ചിട്ടുണ്ട്. ചെറിയ കാര്യങ്ങള്‍ക്കൊന്നും ഞാന്‍ എന്റെ സമയം കളയാറില്ല. എനിക്കു യാതൊരു വിധത്തിലുള്ള കുറ്റബോധവും തോന്നിയിരുന്നില്ല. ആര്‍ക്കു മുന്നിലും എനിക്ക് ഒന്നും തെളിയിക്കാനില്ല. ഈ തൊഴില്‍ തുടങ്ങിയതോടെ എന്റെ മൂല്യം എനിക്കു മനസ്സിലായി.'-എഗോസി തന്റെ കുറിപ്പില്‍ പറയുന്നു.

മറ്റു തൊഴിലില്‍ നിന്ന് ലൈംഗിക തൊഴിലിന് ഒട്ടും വ്യത്യാസമില്ലെന്നും തൊഴിലിടത്തില്‍ നിന്ന് തനിക്ക് ആദരവും അംഗീകാരവും ലഭിച്ചിട്ടുണ്ടെന്നും
ഉപഭോക്താവിനെ തൃപ്തിപ്പെടുത്താന്‍ തനിക്ക് സാധിച്ചിട്ടുണ്ടെന്നും യുവതി വ്യക്തമാക്കുന്നു.
ഈ കുറിപ്പ് നിമിഷനേരത്തിനുള്ളില്‍ വൈറലായി. നിരവധി പേര് ഇവരെ പ്രശംസിച്ച് രംഗത്തെത്തി. 'ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് പലരും സംസാരിക്കുന്നുണ്ട്. എന്നാല്‍ വരുമാനം നേടുന്നതിന് ഒരു സ്ത്രീയുടെ ശരീരം ഉപയോഗിക്കാനുള്ള അവകാശത്തെ കുറിച്ച് ആരും സംസാരിച്ചു കാണുന്നില്ല' എന്നായിരുന്നു ഒരാളുടെ കമന്റ്. ലൈംഗികത്തൊഴില്‍ ചെയ്യുന്നവരുടെ മൂല്യം കുറച്ചുകാണരുതെന്നും ലൈംഗികത എന്നത് സ്വതന്ത്ര്യമായിരിക്കണം എന്നുമായിരുന്നു മറ്റൊരാളുടെ പ്രതികരണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..