സദ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ | Photo: instagram/ sadha
വിക്രം നായകനായി അഭിനയച്ച് സൂപ്പര്‍ ഹിറ്റായ തമിഴ് ചിത്രം അന്ന്യനിലെ നായിക സദയെ ആര്‍ക്കും അത്ര വേഗം മറക്കാനാകില്ല. തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി നാല്‍പ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. വിക്രം, മാധവന്‍, അജിത് തുടങ്ങിയ മുന്‍നിര നായകന്മാരുടേയെല്ലാം നായികയായി. മലയാളത്തില്‍ ജയറാമിനൊപ്പം 'നോവല്‍' എന്നൊരു ചിത്രത്തിലും സദ അഭിനയിച്ചു.
എന്നാല്‍ സദയെ ക്യാമറയ്ക്ക് മുന്നില്‍ കണ്ടിട്ട് കുറച്ചു കാലമായി. ഇപ്പോള്‍ ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കുന്ന തിരക്കിലാണ് താരം. വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രഫിയെന്ന തന്റെ പാഷനൊപ്പം സഞ്ചരിക്കുകയാണ് അന്ന്യനിലെ നായിക. ഒപ്പം വളര്‍ത്തു മൃഗങ്ങളെ ദത്തെടുക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. ഇന്‍സ്റ്റഗ്രാം പേജില്‍ താനെടുത്ത ചിത്രങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്.
സദാഫ് മുഹമ്മദ് സയ്യിദ് എന്ന സദയുടെ അരങ്ങേറ്റം ജയം എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു. തിയേറ്ററില്‍ നിറഞ്ഞോടിയ ഈ ചിത്രത്തിലൂടെ താരത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും ലഭിച്ചു. പിന്നീട് കൈനിറയെ ചിത്രങ്ങളായിരുന്നു.
Content Highlights: wildlife photography by actress sadha
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..