മിയ ഖലീഫയുടെ മുന്നിൽവെച്ച് ഭാര്യക്ക് ബാഗ് സമ്മാനിക്കുന്ന ഭർത്താവ് / മിയ ഖലീഫ | Photo: twitter/ mia khalifa
ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്ക് കൂടിയാല്‍ അത് അവസാനിക്കുക എന്തെങ്കിലും സമ്മാനങ്ങളിലായിരിക്കും. പങ്കാളിയെ ആശ്വസിപ്പിക്കാന്‍ എന്തെങ്കിലും സര്‍പ്രൈസ് നമ്മളൊരുക്കും. അത്തരത്തില്‍ ഒരു സര്‍പ്രൈസിന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്.
മധുവിധു ആഘോഷിക്കാനായി പാരിസിലെത്തിയ ഒരു ദമ്പതികള്‍ തമ്മില്‍ ഇത്തരത്തില്‍ വഴക്ക് കൂടി. ഒടുവില്‍ ഭര്‍ത്താവ് ഭാര്യയ്ക്ക് സമ്മാനിച്ചത് വിലപിടിപ്പുള്ള ഒരു ബാഗാണ്. ഏഴു ലക്ഷം മുതല്‍ പത്ത് ലക്ഷം രൂപ വരേയാണ് ഈ ബാഗിന്റെ വില.
എന്നാല്‍ ഇവര്‍ വഴക്ക് കൂടിയത് എന്തിനാണെന്ന് അറിയുമോ? ഹോട്ടലിലെ ലോബിയില്‍വെച്ച് പോണ്‍ താരം മിയാ ഖലീഫയെ ഭര്‍ത്താവ് തിരിച്ചറിഞ്ഞു. ഇതോടെ ഭാര്യ വഴക്ക് കൂടുകയായിരുന്നു. മിയ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. തന്റെ സാന്നിധ്യം ഒരു സ്ത്രീക്ക് വില പിടിപ്പുള്ള ബാഗ് സമ്മാനമായി ലഭിക്കുന്നതിന് കാരണമായി എന്നും ട്വീറ്റില്‍ മിയ പറയുന്നു.
നേരത്തെ ടിക്ടോക്കില്‍ ഭര്‍ത്താവ് ഭാര്യക്ക് ആഡംബര ബാഗ് സമ്മാനിക്കുന്നതിന്റെ വീഡിയോ എത്തിയിരുന്നു. ഈ വീഡിയോയില്‍ മിയാ ഖലീഫയെ കാണാം. ഇതിന് പിന്നാലെ ജൂണ്‍ 13നാണ് ഈ വീഡിയോക്കൊപ്പം മിയ ട്വിറ്ററില്‍ കുറിപ്പ് പങ്കുവെച്ചത്.
'പാരിസിലെ ഒരു ഹോട്ടലില്‍ താമസിക്കുന്നതിനിടയില്‍ രാത്രി ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ ഒരു പുരുഷന്‍ എന്നെ കണ്ട് ആവേശഭരിതനായി. ഇത് കൂടെയുള്ള സ്ത്രീക്ക് അല്‍പം നീരസമുണ്ടാക്കി. ഇതു മനസിലാക്കിയ ഭര്‍ത്താവ് പരിഹാരമായി ഒരു ബാഗ് അവര്‍ക്ക് വാങ്ങി നല്‍കി.' മിയ ട്വീറ്റില്‍ പറയുന്നു.
ട്വിറ്ററിലെത്തിയ വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി. ഇതുവരെ ആറര ലക്ഷത്തോളം പേരാണ് ട്വിറ്ററില്‍ ഈ വീഡിയോ കണ്ടത്.
Content Highlights: wife upset after man recognises mia khalifa on honeymoon
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..