ഭര്‍ത്താവിനെ തെളിവില്ലാതെ സ്ത്രീലമ്പടന്‍, മദ്യപാനി എന്നെല്ലാം വിളിക്കുന്നത് ക്രൂരതയെന്ന് ഹൈക്കോടതി


ബോംബെ ഹൈക്കോടതി | Photo: AP

മുംബൈ: തെളിവില്ലാതെ ഭര്‍ത്താവിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സ്ത്രീലമ്പടനെന്നും മദ്യപനെന്നും വിളിക്കുന്നത് ക്രൂരതയാണെന്ന് ബോംബെ ഹൈക്കോടതി.

വിരമിച്ച സൈനികോദ്യോഗസ്ഥനായുമായുള്ള തന്റെ വിവാഹം റദ്ദാക്കിയെ പുണെയിലെ ഒരു കുടുംബ കോടതിയുടെ 2005 നവംബറിലെ ഉത്തരവിനെ ചോദ്യം ചെയ്ത് അമ്പതുകാരിയായ സ്ത്രീ നല്‍കിയ അപ്പീലിലാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ നിതിന്‍ ജംദാര്‍, ഷര്‍മിള ദേശ്മുഖ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്ഹൈക്കോടതി അപ്പീല്‍ പരിഗണിക്കുന്നതിനിടെ മുന്‍ സൈനികന്‍ മരിച്ചതിനാല്‍ നിയമപരമായ അവകാശിയെ കക്ഷി ചേര്‍ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. സ്ത്രീവിരുദ്ധനും മദ്യപനുമായ ഭര്‍ത്താവ് കാരണം തനിക്ക് ദാമ്പത്യാവകാശങ്ങള്‍ നഷ്ടപ്പെട്ടെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. സ്വന്തം മൊഴിയല്ലാതെ ആരോപണത്തെ സാധൂകരിക്കുന്ന മറ്റ് തെളിവുകളൊന്നും യുവതി ഹാജരാക്കിയിട്ടില്ലെന്ന് ഹൈക്കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

എതിര്‍ കക്ഷിക്ക് മാനസിക ബുദ്ധിമുട്ടും വേദനയും നല്‍കുന്ന തരത്തിലുള്ള ഹര്‍ജിക്കാരിയുടെ പെരുമാറ്റം ക്രൂരതയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ കാരണത്താല്‍ വിവാഹമോചനം ശരിവെക്കുന്നതായും കോടതി ഉത്തരവിട്ടു.

Content Highlights: wife cannot call husband alcoholic,womaniser without substantiating her claims says bombay hc


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented