പിങ്കെങ്ങനെ സ്ത്രീകളുടെ മാത്രം നിറമാകും? വാര്‍പ്പുമാതൃകള്‍ പൊട്ടിച്ചെറിഞ്ഞ് പിപി പിങ്ക്


പിങ്കെന്ന നിറത്തെ പൊകുവേ ജെന്‍ഡര്‍ ന്യൂട്രല്‍ നിറമായി കാലങ്ങളായി അംഗീകരിക്കാന്‍ ഫാഷന്‍ലോകത്തിനായിട്ടില്ല. സ്ത്രീകളുടെ ഫാഷനുമായി മാത്രമേ കാലങ്ങളായി പിങ്ക് നിറം കണക്കാക്കപ്പെടുന്നുണ്ടായിരുന്നുള്ളൂ.

രൺവീർസിംഗ്,കിം കർദാഷിയാൻ| Instagram.com/ranveersingh, instagram.com/kimkardashian

കിം കര്‍ദാഷ്യാന്‍ മുതല്‍ രണ്‍വീര്‍ സിംഗ് വരെയുള്ളവരുടെ സെലിബ്രിറ്റി വാര്‍ഡ്രോബുകള്‍ 2022-ല്‍ പിങ്കുമയമായി. 2022-ലെ കളര്‍ ഓഫ് ദി ഇയറായി വെരി പെരിയെ പാന്റോണ്‍ പ്രഖ്യാപിച്ചെങ്കിലും റണ്‍വേകളും റെഡ്കാര്‍പ്പറ്റുകളും ഫാഷന്‍ ഇന്‍ഫ്‌ളുവന്‍സേഴ്‌സിന്റെ പേജിലും നിറഞ്ഞുനിന്നതും പിങ്കായായിരുന്നു. വാലന്റീനോ ക്രിയേറ്റീവ് ഡയറക്ടറായ പിയര്‍പോളോ പിചോളി പാരീസ് ഫാഷന്‍ വീക്കിലവതരിപ്പിച്ച പിങ്ക് പിപി കളക്ഷനാണ് ഫാഷന്‍പ്രേമികള്‍ക്കിടയില്‍ പിങ്കിനെ പവര്‍ഫുള്ളാക്കിയത്.

അദ്ദേഹത്തിന്റെ വിന്റര്‍ 2022 കളക്ഷനുകളിലൂടെയാണ് തീക്ഷണമായ ഈ പിങ്ക് നിറം റണ്‍വേയിലേക്കെത്തുന്നത്. അതൊരു തുടക്കമായിരുന്നു, തുടര്‍ന്ന് പ്രമുഖ ബ്രാന്‍ഡുകളും ഡിസൈനര്‍മാരും ഈ പിങ്കിനെ തങ്ങളുടെ പുത്തന്‍ കളക്ഷനുകളില്‍ ഉള്‍പ്പെടുത്തി. ആഡംബര ഫാഷന്‍ ബ്രാന്‍ഡായ ബലന്‍സിയാഗയുടെ പിങ്ക് വെല്‍വെറ്റ് ബ്ലേസര്‍ അണിഞ്ഞ് കിങ് കര്‍ദാഷ്യാനെത്തിയതും പിങ്കിന് റണ്‍വേകളുടെ പ്രിയപ്പെട്ട നിറമാക്കിമാറ്റി.



ലൂയിസ് വില്‍ട്ടന്‍ ഇന്ത്യയില്‍ വിപണിയിലവതരിപ്പിച്ച എക്‌സ്‌ക്യൂസീവ് ഫുട് വെയര്‍ കളക്ഷനിലും പിങ്ക് തിളങ്ങിനിന്നു. സെലിബ്രിറ്റി സ്റ്റൈലിസ്റ്റായ നടാഷ ബോത്ര ഇതിനെക്കുറിച്ച് പ്രതികരിച്ചതിങ്ങനെയായിരുന്നു. പിയര്‍പോളോ പിചോളി തന്റെ കളക്ഷന് പിങ്ക് നിറം തിരഞ്ഞെടുത്തത് തികച്ചും റിസ്‌ക് നിറഞ്ഞ തീരുമാനമായിരുന്നു. എന്നാല്‍ പിങ്ക് അതോടെ എല്ലാവര്‍ക്കും ഒഴിവാക്കാന്‍ കഴിയാത്ത നിറമായി മാറുന്നതിന് കാരണമായി.

വെര്‍സാചെയുടെ സ്പ്രിംഗ്/സമ്മര്‍ 2023 ഫാഷന്‍ ഷോയുടെ ഷോടോപ്പറായി നടിയും ഗായികയുമായ പാരീസ് ഹില്‍ട്ടണും പിങ്കണിഞ്ഞ് റണ്‍വേയിലെത്തിയത് പിങ്കിന്റെ വലിയ സ്വീകാര്യതയെ വിളിച്ചറിയിക്കുന്നതായിരുന്നു. പിപി പിങ്കില്‍ നടന്‍ രണ്‍വീര്‍ കപൂറെത്തിയത് വലിയ മാറ്റങ്ങള്‍ക്കും തുടക്കമിട്ടു. പുരുഷന്മാരുടെ ഫാഷന്‍ സങ്കല്‍പങ്ങളില്‍ എന്നും മാറ്റിനിര്‍ത്തപ്പെട്ട നിറമായിരുന്നു പിങ്ക്.

ഫാഷന്‍ സങ്കല്‍പങ്ങളുടെ പതിവ് സമവാക്യങ്ങളെ പൊട്ടിച്ചെറിയുന്ന രണ്‍വീറിന്റെ ഫാഷന്‍ സ്റ്റേറ്റ്‌മെന്റുകള്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയതാണ്. നടി ഐശ്വര്യറായി ബച്ചന്റെ കാന്‍ ഫിലിം ഫെസ്റ്റിവല്‍ ലുക്കിലും അടിമുടി പിങ്ക് നിറത്തിന്റെ ആഘോഷമായിരുന്നു. കോണ്ടന്റ് ക്രിയേറ്ററായ മാസൂം മിനവാല മെഹ്തയുടെ കാനിലെ റെഡ് കാര്‍പ്പെറ്റും ലുക്കും സമാനമായിരുന്നു. പിങ്ക് നിറത്തിലെ പ്ലീറ്റഡ് ഗൗണിഞ്ഞാണ് മാസും ക്യാമറകണ്ണുകളില്‍ നിറഞ്ഞുനിന്നത്.

പിങ്കെന്ന നിറത്തെ പൊകുവേ ജെന്‍ഡര്‍ ന്യൂട്രല്‍ നിറമായി കാലങ്ങളായി അംഗീകരിക്കാന്‍ ഫാഷന്‍ലോകത്തിനായിട്ടില്ല. സ്ത്രീകളുടെ ഫാഷനുമായി മാത്രമേ കാലങ്ങളായി പിങ്ക് നിറം കണക്കാക്കപ്പെടുന്നുണ്ടായിരുന്നുള്ളൂ. എന്നാല്‍ അത്തരം വാര്‍പ്പ് മാതൃകകളെ പൊട്ടിച്ചെറിഞ്ഞുകൊണ്ടാണ് പിങ്കിനെ ഫാഷന്‍ ലോകം 2022-ല്‍ ആഘോഷമാക്കിയത്‌. പിങ്കിനെ ദുര്‍ബ്ബലമായൊരു നിറമായി കണ്ടിരുന്ന സങ്കല്‍പങ്ങളെ ചുഴറ്റിയെറിഞ്ഞാണ് പിയര്‍പോളോ പിചോളി ബോള്‍ഡായ നിറമാക്കി മാറ്റിയത്.

സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റായ ഇഷ ബന്‍സാലിയുടെ അഭിപ്രായത്തില്‍ നിറങ്ങള്‍ക്ക് ലിംഗഭേദങ്ങളില്ല. പിങ്ക് നിറം പുരുഷന്മാരുടെ ഫാഷനിലും വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും. പുരുഷന്മാരുടെ ഫാഷനില്‍ നിറങ്ങളില്‍ പരീക്ഷണങ്ങളുടെ കാലമാണ്. അവിടെ പിങ്കും പ്രസക്തമാണ്.പിങ്കിന്റെ പരീക്ഷണങ്ങളില്‍ നൂറ്റാണ്ടുകളായി ഒരു നിറത്തെക്കുറിച്ചുള്ള പതിവ് ചിന്തകളെയും കാഴ്ചകളെയുമാണ് പിച്ചോളി പൊളിച്ചെഴുതിയത്.

Content Highlights: pink, fashion trend, Pierpaolo Piccioli,kim kardashian ,ranveer Singh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented