.
ലോകത്തെങ്ങുമുള്ള ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ടര്‍ക്കിഷ് ഷെഫ് സാള്‍ട്ട് ബേ എന്നറിയപ്പെടുന്ന നുസ്രെത് ഗോക്‌ചെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. അദ്ദേഹത്തിന്റെ പ്രത്യേകരീതിയിലുള്ള ഇറച്ചി മുറിക്കലിനും ഉപ്പു വിതറലിനുമൊക്കെ സെലിബ്രിറ്റികള്‍ വരെ ആരാധകരാണ്. ലോകത്തിന്റെ പലയിടങ്ങളിലും റെസ്റ്ററന്റുകളും നുസ്രെത്തിനുണ്ട്. ഇപ്പോഴിതാ നുസ്രെത്തിന് യു.എസ്.ഓപ്പണ്‍ കപ്പ് ഫൈനലില്‍ വിലക്ക് വന്നിരിക്കുകയാണ്.
ഫിഫ ലോകകപ്പ് വിജയത്തിന് ശേഷം അര്‍ജന്റീനിയന്‍ കളിക്കാര്‍ക്കൊപ്പം മൈതാനത്തിറങ്ങിയതിനെത്തുടര്‍ന്നാണ് സാള്‍ട്ട് ബേ വീണ്ടും വാര്‍ത്തകളില്‍ ഇടംനേടിയത്. ഫിഫയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ലോകകപ്പ് കൈയ്യിലെടുക്കുകയും പ്രകോപനമായ രീതിയില്‍ പെരുമാറുകയും ചെയ്തിരുന്നു. അര്‍ജന്റീന ടീമംഗങ്ങളും കുടുംബവും ലോകപ്പ് വിജയാഘോഷത്തിലായിരിക്കുമ്പോള്‍ അതിനിടയിലേയ്ക്ക് സാള്‍ട്ട് ബേ കടന്നുവരുകയും ലോകപ്പ് ട്രോഫി തൊടുകയും കൈയ്യിലെടുക്കുകയും ചേഷ്ടകള്‍ കാണിക്കുകയുമായിരുന്നു.
ലോക കപ്പ് ട്രോഫിയില്‍ വിജയികള്‍ക്കും അതുപോലെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികള്‍ക്കല്ലാതെ പുറമേ നിന്നവര്‍ക്ക് തൊടുവാന്‍ അനുവാദമില്ല. മെസ്സിയോടൊപ്പം നിര്‍ബന്ധപൂർവംപൂര്‍വ്വം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതും വലിയ വിവാദങ്ങൾക്ക് വഴിയിട്ടു.
സാള്‍ട്ട് ബേയെ ഒഴിവാക്കി മെസ്സി പോയിട്ടും അദ്ദേഹം നിര്‍ബന്ധപൂര്‍വ്വം സെല്‍ഫിയെടുക്കുകയായിരുന്നു.തികച്ചും പ്രകോപനപരമായ പെരുമാറ്റമാണ് സാള്‍ട്ട് ബേയുടെ ഭാഗത്തുനിന്നുണ്ടായത്. സംഭവത്തില്‍ അദ്ദേഹത്തെ വിമര്‍ശിച്ച് നിരവധിപ്പേരാണ് കമന്റുകളിട്ടത്.
തുടര്‍ന്ന് മെസിയോടൊപ്പം സൗഹാര്‍ദ്ദം പങ്കുവെയ്ക്കുന്ന വീഡിയോയും സാള്‍ട്ട് ബേ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി പങ്കുവെച്ചിരുന്നു. വീഡിയോയില്‍ മെസി സാള്‍ട്ട് ബേയ്ക്ക് ഹസ്തദാനം കൊടുക്കുന്നതും കെട്ടിപ്പിടിക്കുന്നതും ഫോട്ടോയെടുക്കുന്നതും കാണാം.
എന്നാല്‍ ഇത് 2018-ല്‍ എടുത്ത വീഡിയോയാണെന്നു മെസ്സിയുടെ ആരാധകര്‍ കണ്ടെത്തുകയും കമന്റുകളിടുകയും ചെയ്തു. ഒരു മില്യണിലധികം ലൈക്കുകളാണ് ഈ വീഡിയോ നേടിയത്. എന്നാല്‍ തികച്ചും നെഗറ്റീവ് കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഡിസ്‌ലൈക്ക് ബട്ടണ്‍ എവിടെയെന്നും ഇയാളെ അണ്‍ഫോളോ ചെയ്യണമെന്നും തുടങ്ങിയ കമന്റുകളും ഇതിലുണ്ട്.
ലണ്ടനിലേതുകൂടാതെ അങ്കാര, ഇസ്താംബുള്‍, മിയാമി, ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, ഡാളസ്, ബെവെര്‍ലി ഹില്‍സ്, അബുദാബി, ദുബായ് തുടങ്ങിയ ഇടങ്ങളിലും നുസ്രെതിന് റെസ്റ്ററന്റുകളുണ്ട്.
2017ല്‍ നുസ്രെത് പങ്കുവച്ചൊരു വീഡിയോ ആണ് സമൂഹമാധ്യമത്തില്‍ കക്ഷിക്ക് ഏറെ പ്രചാരം നല്‍കിയത്. ഇറച്ചി പ്രത്യേകരീതിയില്‍ മുറിച്ച് ഉപ്പു വിതറുന്നതിന്റെ വീഡിയോ ആയിരുന്നു അത്.
നിരവധി ബോളിവുഡ് ഹോളിവുഡ് താരങ്ങളും നുസ്രെതിന്റെ റെസ്റ്ററന്റില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ പങ്കുവെക്കാറുണ്ട്. മെസ്സിയും അദ്ദേഹത്തിന്റെ റെസ്‌റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിക്കുന്ന വീഡിയോ പങ്കുവച്ചിരുന്നു.
Content Highlights: Nusr-et Gokce,Salt Bae,he Banned from US Open Cup Final, FIFAworldcup,Lionel Messi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..