പാസ്കെൽ സെലിക് | Photo: instagram/ pascale sellick
ബന്ധങ്ങളില്‍ പല തരത്തിലുള്ള മാറ്റങ്ങളും നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്. മറ്റൊരാളെ സ്നേഹിക്കുന്നതിന് പകരം സ്വയം സ്നേഹിക്കാന്‍ പഠിക്കുകയാണ് ആദ്യം വേണ്ടതെന്ന നിലപാടാണ് ഇപ്പോള്‍ അധിക പേര്‍ക്കുമുള്ളത്. ഈ ചിന്താഗതിയില്‍ ജീവിതപങ്കാളി വേണ്ടെന്ന് വെയ്ക്കുന്നവരാണ് പലരും. സ്വയം വിവാഹം ചെയ്യുന്നവരും കുറവല്ല. ഗുജറാത്തില്‍ നിന്നുള്ള ക്ഷേമ ബിന്ദുവിന്റെ വിവാഹം ഇത്തരത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു.
ഇപ്പോഴിതാ യു.കെയില്‍ നിന്ന് വ്യത്യസ്തമായ ഒരു വിവാഹവാര്‍ത്തയാണ് പുറത്തുവരുന്നത്. തന്റെ പുതപ്പിനെ വിവാഹം കഴിച്ചിരിക്കുകയാണ് 49-കാരിയായ പാസ്കല്‍ സെലിക്. കാമുകന്റേയും കുടുംബാംഗങ്ങളുടേയും സാന്നിധ്യത്തില്‍ ഒരു വര്‍ഷം മുമ്പാണ് ഈ വിവാഹം നടന്നത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ജീവിതത്തില്‍ ഇതുവരെ ഉണ്ടായതില്‍വെച്ച് വളരെ ദൈര്‍ഘ്യമേറിയതും ആഴത്തിലുമുള്ള വിശ്വസ്തമായ ബന്ധമാണ് പുതപ്പിനോടുള്ളതെന്നും അത് തനിക്കുവേണ്ടി എപ്പോഴും അവിടെ കാത്തിരിപ്പുണ്ടാകുമെന്നും പാസ്കല്‍ സെലിക് പറയുന്നു. തന്റെ കാമുകനായ ജോണിക്ക് ഇതെല്ലാം മനസിലാക്കാന്‍ സാധിക്കുമെന്നും തന്റെ പുതപ്പിനോട് കാമുകന് ഇതുവരെ അസൂയ കാണിച്ചിട്ടില്ലെന്നും പാസ്കല്‍ വ്യക്തമാക്കുന്നു.
പാട്ടും ആഘോഷവുമെല്ലാമുള്ള ചടങ്ങോടെയാണ് വിവാഹം നടന്നത്. നൈറ്റ് ഗൗണും സ്ലിപ്പറുമായിരുന്നു പാസ്കലിന്റെ വിവാഹവേഷം. വിരുന്നിന് വന്ന അതിഥികളും നിശാവസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. തണുപ്പ് താങ്ങാനാകുന്നില്ലെങ്കില് കൈയില്‍ ടെഡി ബിയര്‍ പോലുള്ള പാവകളോ ചൂട് വെള്ളം നിറച്ച ബോട്ടിലുകളോ കരുതണമെന്നും പാസ്കല്‍ അതിഥികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഫിറ്റ്സ്ജെറാള്‍ഡ് എന്ന ഇവന്റ് ഓര്‍ഗനൈസറുടെ സഹായത്തോടെയാണ് വിവാഹം നടത്തിയത്. വിവാഹത്തിന് ശേഷം നടന്ന പാര്‍ട്ടിയില്‍ നിരവധി അതിഥികള്‍ പങ്കെടുത്തു.
Content Highlights: when a uk woman married a blanket in front of her boyfriend viral video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..