'അങ്ങോട്ട് മാറിനില്‍ക്ക്';കപ്പുമായി ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ ഛേത്രിയെ തള്ളിമാറ്റി ഗവര്‍ണര്‍


സുനിൽ ഛേത്രിയോട് നീങ്ങിനിൽക്കാൻ പറയുന്ന ഗവർണർ | Photo: twitter/ Debapriya Deb

ഴിഞ്ഞ ദിവസം കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന ഡ്യൂറാന്‍ഡ് കപ്പ് ഫൈനലില്‍ മുംബൈ സിറ്റി എഫ്‌സിയെ തോല്‍പ്പിച്ച് ബെംഗളൂരു എഫ്‌സി കിരീടം നേടിയിരുന്നു. സുനില്‍ ഛേത്രിയുടെ ക്യാപ്റ്റന്‍സിയില്‍ ഒന്നിനെതിരേ രണ്ട് ഗോളിനായിരുന്നു ബെംഗളൂരുവിന്റെ വിജയം.

ഇതിന് പിന്നാലെ മത്സരശേഷം നടന്ന സമ്മാനദാന ചടങ്ങിന്റെ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കിരീടം സ്വീകരിക്കാനെത്തിയ സുനില്‍ ഛേത്രിയെ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ലാ ഗണേഷന്‍ തള്ളിമാറ്റുന്നതാണ് ഈ വീഡിയോയിലുള്ളത്. ഫോട്ടോയില്‍ തന്റെ മുഖവും വരാന്‍ വേണ്ടിയാണ് ഗവര്‍ണര്‍ ക്യാപ്റ്റനോട് നീങ്ങി നില്‍ക്കാന്‍ പറയുന്നത്.

മറ്റൊരു വീഡിയോയില്‍ ബെംഗളൂരു താരം ശിവശക്തി നാരായണനെ മറ്റൊരു അതിഥി തള്ളിമാറ്റുന്നതും കാണാം. മത്സരത്തില്‍ ബെംഗളൂരിനായി ഗോള്‍ നേടിയ താരമാണ് ശിവശക്തി.

ഈ വീഡിയോകള്‍ക്ക് താഴെ പ്രതിഷേധം രേഖപ്പെടുത്തി ഫുട്‌ബോള്‍ ആരാധകരും രംഗത്തെത്തി. ഇന്ത്യയിലെ ഫുട്‌ബോള്‍ താരങ്ങളെ അപമാനിക്കുന്ന രീതിയാണ് അതിഥികളുടെ ഭാഗത്തു നിന്നുണ്ടായതെന്നും ഇതു നാണക്കേടുണ്ടാക്കുന്ന സംഭവമാണെന്നും ആരാധകര്‍ ട്വീറ്റ് ചെയ്തു.

2013-ല്‍ രൂപവത്കരിക്കപ്പെട്ട ബെംഗളൂരു ടീം ചുരുങ്ങിയ സമയത്തിനകം ഐ.എസ്.എല്‍., ഐ.ലീഗ്, ഫെഡറേഷന്‍ കപ്പ് തുടങ്ങി ഒട്ടേറെ നേട്ടമുണ്ടാക്കിയെങ്കിലും ഡ്യൂറാന്‍ഡില്‍ ആദ്യകിരീടമാണിത്. ഇന്ത്യക്കുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍നേടിയ സുനില്‍ ഛേത്രിക്കും ആദ്യ ഡ്യൂറാന്‍ഡ് കിരീടമാണിത്.

Content Highlights: west bengal governor la ganesan pushing sunil chhetri away for a photo opportunity

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented