വൈറൽ വീഡിയോയിൽ നിന്നുള്ള രംഗങ്ങൾ | Photo: instagram/ wedding_photographer_scylen
വിവാഹ ദിനത്തില്‍ ഫോട്ടോ എടുക്കുന്നത് ഒഴിവാക്കാനാകാത്ത കാര്യമാണ്. എല്ലാ വിവാഹങ്ങളിലും ഒരു ഫോട്ടോഗ്രാഫറോ വീഡിയോഗ്രാഫറോ ഉണ്ടാകും. എന്നാല്‍ ഒരു ഫോട്ടോഗ്രാഫര്‍ സ്വന്തം വിവാഹത്തിന് എന്തുചെയ്യും? തന്റെ ജോലി മറ്റൊരാളെ ഏല്‍പ്പിക്കാറാണ് പതിവ്.
എന്നാല്‍ ഇവിടെ ഫോട്ടോഗ്രാഫറായ ഒരു വരന്‍ അതിന് മുതിര്‍ന്നില്ല. സ്വന്തം വിവാഹത്തിന്റെ ഫോട്ടോ അയാള്‍ തന്നെ ക്യാമറയില്‍ പകര്‍ത്തി. വരണമാണാല്യം അണിഞ്ഞിരിക്കുന്ന വധുവിന്റെ ഫോട്ടോയാണ് വരന്‍ പകര്‍ത്തിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.
ഫ്ലാഷ് ലൈറ്റ് ഓണാക്കി വിവിധ ആംഗിളുകളില്‍ ഫോട്ടോ എടുക്കുന്ന വരനേയും അതിന് അനുസരിച്ച് ഭംഗിയായി പോസ് ചെയ്യുന്ന വധുവിനേയും വീഡിയോയില്‍ കാണാം. അയാന്‍ സെന്‍ എന്നാണ് ഈ വരന്റെ പേര്. വധു പ്രിയ. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് സ്‌കൈനെല്‍ എന്ന വെഡ്ഡിങ് ഫോട്ടോഗ്രഫി കമ്പനിയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇവരുടെ സ്വന്തം ഫോട്ടോഗ്രാഫറാണ് അയാന്‍ സെന്‍. 'നിങ്ങളൊരു ഫോട്ടോഗ്രാഫറെ വിവാഹം ചെയ്താല്‍' എന്ന ക്യാപ്ഷനോടെയാണ് അവര്‍ വീഡിയോ പങ്കുവെച്ചത്.
30 ലക്ഷം ആളുകള്‍ ഈ വീഡിയോ കണ്ടു. മൂന്നു ലക്ഷത്തോളം ആളുകള്‍ ലൈക്കും ചെയ്തു. ഇതിന് താഴെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. മറ്റാരേയും ഫോട്ടോ എടുക്കാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ സമ്മതിക്കില്ലെന്നും ഇത് വളരെ ക്യൂട്ട് ആണെന്നും ആളുകള്‍ കമന്റ് ചെയ്തു.
Content Highlights: wedding photographer takes photos of bride in his own wedding viral video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..