നാട്ടുകാർ ഒപ്പം നിന്നു; രാകേഷിന്റെ കൈപിടിച്ചു ഗിരിജ പുതുജീവിതത്തിലേക്ക്


12-ാം വാര്‍ഡ് യൂത്ത് ലീഗ് കമ്മിറ്റി വധുവിന് അണിയാനുള്ള വസ്ത്രങ്ങളും ആഭരണങ്ങളും നല്‍കി.

വേങ്ങര അമ്മാഞ്ചേരിക്കാവ് ഭഗവതീക്ഷേത്രത്തിൽ വിവാഹിതരായ ഗിരിജ, രാകേഷ് എന്നിവർ വേങ്ങര എം.എൽ.എ. പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണൻ, ക്ഷേത്രഭാരവാഹികൾ എന്നിവർക്കൊപ്പം

വേങ്ങര: ഗിരിജയെ രാകേഷ് കൈപിടിച്ചു, പുതുജീവിതത്തിലേക്ക്.

വലിയോറ മനാട്ടിപ്പറമ്പ് 'റോസ് മാനര്‍' അഗതിമന്ദിരത്തില്‍ കഴിയുകയായിരുന്നു ഗിരിജ (19). എടയൂര്‍ സി.കെ. പാറയിലെ രാകേഷാണ് ഇവരെ വിവാഹം കഴിച്ചത്. ഞായറാഴ്ച വേങ്ങര അമ്മാഞ്ചേരിക്കാവ് ഭഗവതീക്ഷേത്രത്തിലായിരുന്നു വിവാഹം.

അച്ഛന്‍ ഉപേക്ഷിച്ചതിനാല്‍ പത്തുവര്‍ഷമായി അമ്മയ്ക്കും അനിയത്തിക്കുമൊപ്പം 'റോസ് മാനറലില്‍ കഴിയുകയായിരുന്നു. വരനെ കണ്ടെത്തിയതും വിവാഹമുറപ്പിച്ചതും ബന്ധുക്കളാെണങ്കിലും വിവാഹത്തിനുള്ള മറ്റുകാര്യങ്ങളെല്ലാം ഒരുക്കിയത് നാട്ടുകാരാണ്. 12-ാം വാര്‍ഡ് യൂത്ത്ലീഗ് കമ്മിറ്റി വധുവിന് അണിയാനുള്ള വസ്ത്രങ്ങളും ആഭരണങ്ങളും നല്‍കി. 600 പേര്‍ക്ക് വിവാഹസദ്യയും ഇവര്‍ ഒരുക്കി.

ക്ഷേത്രത്തില്‍ നടന്ന വിവാഹകര്‍മങ്ങള്‍ക്ക് എളമ്പുലാക്കാട്ട് ആനന്ദ് നമ്പൂതിരി മുഖ്യകാര്‍മികത്വംവഹിച്ചു. ടി.വി. ഇഖ്ബാല്‍, ഫത്താഹ് മൂഴിക്കല്‍, മങ്കട മുസ്തഫ, പറങ്ങോടത്ത് മൊയ്തീന്‍, കെ. സാദിഖ്, കെ. മജീദ് , 'റോസ് മാനര്‍' സൂപ്രണ്ട് ധന്യ കാടാമ്പുഴ എന്നിവര്‍ നേതൃത്വംനല്‍കി.

താലികെട്ടിനുശേഷം ക്ഷേത്രപരിസരത്തൊരുക്കിയ ചടങ്ങില്‍ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ, വേങ്ങര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് മണ്ണില്‍ ബെന്‍സീറ, വേങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന, കെ.പി.സി.സി. അംഗം പി.എ. ചെറീത്, എ.പി. ഉണ്ണികൃഷ്ണന്‍, ടി.പി.എം. ബഷീര്‍, പറങ്ങോടത്ത് അസീസ്, എം.എം. കുട്ടി മൗലവി തുടങ്ങിയവര്‍ വധൂവരന്‍മാരെ ആശിര്‍വദിച്ചു.

Content Highlights: wedding, girija and rakesh, lifestyle, marriage ceremony


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented