കൗതുകപ്പെടുത്തി തീപ്പെട്ടിക്കൂടിനുള്ളിൽ ഒതുങ്ങുന്ന സാരി, ആറുദിവസമെടുത്ത് നിർമാണം, വില 12,000 രൂപ


തെലങ്കാനയിൽ നിന്നുള്ള നെയ്ത്തുകാരനായ നല്ലാ വിജയ് ആണ് ഈ സാരിക്കു പിന്നിൽ.

Photos: twitter.com/MinisterKTR

ട്രഡീഷണൽ വസ്ത്രമെന്നാൽ മിക്കവർക്കും സാരിയാണ് ആദ്യം മനസ്സിൽ വരിക. ഇപ്പോൾ വാർത്തയിൽ നിറയുന്നതും ഒരു സാരിയാണ്. സം​ഗതി തീപ്പെട്ടിക്കൂടിനുള്ളിൽ ഒതുങ്ങുന്നൊരു സാരിയാണ്. എന്നാൽ കുഞ്ഞൻ സാരിയല്ല, വിലയിലും തീരെ മോശമല്ല.

തെലങ്കാനയിൽ നിന്നുള്ള നെയ്ത്തുകാരനായ നല്ലാ വിജയ് ആണ് ഈ സാരിക്കു പിന്നിൽ. 5.5 മീറ്റർ നീളമുള്ള ഈ സാരി തീപ്പെട്ടിക്കൂടിനുള്ളിൽ ഒതുങ്ങും എന്നതു തന്നെയാണ് പ്രധാന പ്രത്യേകത. തീർത്തും പ്രകൃതിദത്തമായി നിർമിച്ച സാരിക്കായി നൽകിയ നിറങ്ങൾ പച്ചക്കറികളിൽ നിന്നെടുത്തവയാണ്. തെലങ്കാന മന്ത്രിമാരായ കെ.ടി രമാ റാവു, വി.ശ്രീനിവാസ് ​ഗൗഡ്, പി സബിത ഇന്ദ്രറെഡ്ഡി, ഇറാബെല്ലി ദയാകർ റാവു എന്നിവർക്കാണ് നല്ലാ വിജയ് സാരി കൈമാറിയത്.

തെലങ്കാന ഐടി, ഇൻഡസ്ട്രീസ്, മുനിസിപ്പൽ അഡ്മിനിസ്ട്രേഷന്റെ ഔദ്യോ​ഗിക ട്വിറ്റർ പേജിൽ സാരി കൈമാറുന്നതിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. പരമ്പരാ​ഗത രീതിയിലൂടെ സാരി നെയ്യാൻ ആറു ദിവസത്തോളമാണ് എടുത്തതെന്ന് നല്ല വിജയ് പറയുന്നു. എന്നാൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണെങ്കിൽ രണ്ടു ദിവസത്തിനുള്ളിൽ അത് പൂർത്തിയാക്കാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

നെയ്യാനുള്ള സമയം മാത്രമല്ല വിലയുടെ കാര്യത്തിലും വലിയ മാറ്റമുണ്ട്. പരമ്പരാ​ഗത രീതിയിൽ നെയ്തെടുക്കുന്ന സാരിക്കായി 12,000 രൂപ കൊടുക്കേണ്ട സമയത്ത് ആധുനിക സൗകര്യങ്ങളോടെ നെയ്തെടുക്കുമ്പോൾ എട്ടായിരം രൂപയ്ക്കുള്ളിൽ പൂർത്തിയാക്കാമെന്നും അദ്ദേ​ഹം പറയുന്നു.

നേരത്തേയും നല്ലാ വിജയ് സമാനമായ സാരി ഒരുക്കിയിരുന്നു. അന്ന് യു.എസ് പ്രസിഡന്റായിരുന്ന ബറാക് ഒബാമയും പ്രഥമവനിത മിഷേൽ ഒബാമയും ഇന്ത്യയിലെത്തിയപ്പോൾ നല്ലാ വിജയ് സമ്മാനിച്ചത് ഈ തീപ്പെട്ടിക്കൂട് സാരിയായിരുന്നു.

നല്ലാ വിജയ് യുടെ നെയ്ത്തു മേഖലയ്ക്കുള്ള സംഭാവനയ്ക്ക് എല്ലാ വിധ പിന്തുണയും നൽകുമെന്ന് കൈത്തറി വകുപ്പ് മന്ത്രി കെ.ടി രമാ റാവു പറഞ്ഞു.

Content Highlights: weaver in telangana makes a 5.5-metre long saree that can fit in a matchbox


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


kolumban boat

1 min

വീണ്ടും സൂപ്പര്‍ ഹിറ്റായി ഇടുക്കി ഡാമിലെ കൊലുമ്പന്‍; രണ്ട് മാസത്തെ വരുമാനം 3.47 ലക്ഷം

Feb 6, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented