'യുദ്ധത്തെ കാല്‍പനികവത്കരിക്കരുത്';സെലന്‍സ്‌കിയുടേയും ഭാര്യയുടേയും ഫോട്ടോഷൂട്ടിനെതിരേ വിമര്‍ശനം


പ്രസിഡന്‍റ് ഓഫീസില്‍ സെലന്‍സിക്കൊപ്പം ഇരിക്കുന്നതിന്റേയും പട്ടാളക്കാര്‍ക്കൊപ്പം തകര്‍ന്നടിഞ്ഞ നഗരത്തില്‍ നില്‍ക്കുന്നതിന്റേയുമെല്ലാം ചിത്രങ്ങളാണ് മാഗസിനില്‍ പ്രത്യക്ഷപ്പെട്ടത്

വോഗിന്റെ ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങൾ | Photo: instagram/ vogue

യുക്രൈന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്‌കിയുടെ ഭാര്യ ഒലേന സെലന്‍സ്‌കയുടെ വോഗ് മാസഗസിനിലെ ഫോട്ടോഷൂട്ട് ചര്‍ച്ചയാകുന്നു. 'ധീരതയുടെ ഛായാചിത്രം' എന്ന ക്യാപ്ഷനോടെ ഒലേനയെ വോഗ് മാഗസിന്റെ കവര്‍ചിത്രമായാണ് അവതരിപ്പിക്കുന്നത്. വോഗിന്റെ ഡിജിറ്റല്‍ കവര്‍ സ്റ്റാര്‍ ആയും ഒലേനയുടെ ഫോട്ടോ തന്നെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രസിഡന്‍റിന്‍റെ ഓഫീസില്‍ ഒലേന പ്രസിഡന്‍റ് സെലന്‍സിക്കൊപ്പം ഇരിക്കുന്നതിന്റേയും പട്ടാളക്കാര്‍ക്കൊപ്പം തകര്‍ന്നടിഞ്ഞ നഗരത്തില്‍ നില്‍ക്കുന്നതിന്റേയുമെല്ലാം ചിത്രങ്ങളാണ് മാഗസിനില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനു പിന്നാലെ ഫോട്ടോഷൂട്ടിനെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തി.

യുക്രൈനിലെ യുദ്ധ സാഹചര്യത്തില്‍ പ്രസിഡന്റും പ്രഥമ വനിതയും ഫാഷന്‍ ഫോട്ടോഷൂട്ടില്‍ പങ്കെടുക്കുന്നു എന്ന രീതിയിലാണ് വിമര്‍ശനമുയരുന്നത്. യുദ്ധത്തെ കാല്‍പനികവത്കരിക്കരുത് എന്നാണ് ഒരാളുടെ കമന്റ്. യുദ്ധത്തിന്റെ സമയത്ത് നിങ്ങള്‍ ശത്രുവിനെ ഷൂട്ട് ചെയ്യുക, അതല്ലെങ്കില്‍ വോഗ് ഷൂട്ടിന്റെ ഭാഗമാകുക എന്നാണ് മറ്റൊരു ട്വീറ്റില്‍ പറയുന്നത്. യുദ്ധം തടയുന്നതിന് സെലന്‍സ്‌കി നടത്തുന്ന ശ്രമങ്ങളെ ഈ വോഗ് കവര്‍ തീര്‍ച്ചയായും സഹായിക്കുമെന്നും ആളുകള്‍ പരിഹസിച്ചു.

അതേസമയം വോഗിനേയും ഒലേനയേയും അഭിനന്ദിച്ചും കമന്റുകളുണ്ട്. വളരെ ശക്തരായ ദമ്പതികളാണ് ഇവരെന്നും മനോഹരമായ ആര്‍ട്ടിക്ക്‌ളും ചിത്രങ്ങളുമാണ് ഇതെന്നും ആളുകള്‍ പ്രതികരിച്ചിട്ടുണ്ട്.

ഇരുപത് വര്‍ഷം നീണ്ട തങ്ങളുടെ വിവാഹ ജീവിതത്തെ കുറിച്ചും റഷ്യ യുക്രൈനില്‍ ആക്രമണം ആരംഭിച്ചതോടെ മക്കളുമായി പിരിഞ്ഞ് ജീവിക്കേണ്ടി വന്നതിനെ കുറിച്ചുമെല്ലാം ഒലേന അഭിമുഖത്തില്‍ പറയുന്നുണ്ട്. ഒക്ടോബറില്‍ പുറത്തിറങ്ങുന്ന വോഗ് പതിപ്പിലായിരിക്കും അഭിമുഖത്തിന്റെ പൂര്‍ണരൂപം പ്രസിദ്ധീകരിക്കുക.

Content Highlights: vogue cover of ukrainian president volodymyr zelensky and first lady olena zelenska divides netizens

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented