സഹോദരൻമാരോടൊപ്പം അർച്ചന | Photo: Special Arrangement
വിവാഹ വീഡിയോകളില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍. എല്ലാവര്‍ക്കും വെറൈറ്റി വീഡിയോകള്‍ ചെയ്യാനാണ് താത്പര്യം. പാലക്കാട് ആലത്തൂര്‍ സ്വദേശിനി അര്‍ച്ചനയുടെ വിവാഹ വീഡിയോയാണ് അത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കസിന്‍സ് ഉള്‍പ്പെടെ പതിനൊന്ന് സഹോദരന്മാരുടെ ഏക സഹോദരിയാണ് അര്‍ച്ചന. സഹോദരന്‍മാരുടെ കൂടെ അര്‍ച്ചന നടന്നുവരുന്നതും അര്‍ച്ചനയെ അവര്‍ തൊട്ടിലാട്ടുന്നതുമെല്ലാം ആണ് വീഡിയോയിലുള്ളത്. പശ്ചാത്തലത്തില്‍ അനിയത്തിപ്രാവ് എന്ന സിനിമയിലെ ' അനിയത്തിപ്രാവിന് പ്രിയരിവര്‍ നല്‍കും ചെറുതരി സുഖമുള്ള നോവ്' എന്ന പാട്ടുമുണ്ട്.
ഫോട്ടോഗ്രാഫര്‍ സനോജ് കേശവാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇതുവരെ 12 ലക്ഷം ആളുകള്‍ വീഡിയോ കണ്ടു. ഒന്നര ലക്ഷത്തോളം പേര്‍ ലൈക്കും ചെയ്തു. ഇതിന് താഴെ അര്‍ച്ചനയെ അഭിനന്ദിച്ചും നിരവധി കമന്റുകളുണ്ട്. ഇത്രയും ആങ്ങളമാരുടെ സ്‌നേഹം ലഭിക്കുന്ന അര്‍ച്ചന ഭാഗ്യവതിയാണ് എന്നാണ് അധികപേരും കമന്റ് ചെയ്തിരിക്കുന്നത്.
ഈ വീഡിയോയുടെ ആശയത്തിന് പിന്നിലും സനോജ് കേശവാണ്. പുതിയ പരീക്ഷണങ്ങള്‍ കൊണ്ടുവരാന്‍ ഇഷ്ടമുള്ള സനോജ് ഇതിന് മുമ്പ് ചെയ്ത ചില വര്‍ക്കുകളും വൈറല്‍ ആയിട്ടുണ്ട്. പാലക്കാട് പുതിയങ്കം ആലത്തൂര്‍ സ്വദേശിയാണ്.
Content Highlights: viral wedding video of 11 brothers and one sister
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..