ബൈക്ക് യാത്രക്കാരനെ ചവിട്ടാന്‍ ശ്രമിച്ചു; നടുറോഡില്‍ മറിഞ്ഞുവീണ് യുവതി


വൈറൽ വീഡിയോയിൽ നിന്നുള്ള രംഗം | Photo: Screengrab/ Youtube

റ്റുള്ളവര്‍ക്ക് ദോഷകരമായി ചെയ്യുന്ന കാര്യങ്ങള്‍ പലപ്പോഴും നമുക്ക്തന്നെ തിരിച്ചടിക്കാറുണ്ട്. ചിലപ്പോള്‍ ആ തിരിച്ചടികള്‍ നിമിഷനേരത്തിനുള്ളില്‍ സംഭവിക്കും. അത്തരത്തില്‍ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സമീപത്തുകൂടി പോകുന്ന ഇരുചക്ര വാഹനത്തില്‍ നിന്ന് ഒരാളെ ചവിട്ടിവീഴ്ത്താന്‍ ശ്രമിച്ച യുവതി റോഡിലേക്ക് വീഴുന്നതാണ് വീഡിയോ.

പിങ്ക് നിറത്തിലുള്ള ഒരു ഇരുചക്ര വാഹനത്തില്‍ ഒരു യുവാവും യുവതിയും യാത്ര ചെയ്യുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. ഇതിന്റെ പിന്‍സീറ്റിലാണ് യുവതി ഇരിക്കുന്നത്. തൊട്ടരികിലൂടെ മറ്റൊരു ബൈക്ക് കൂടി പോകുന്നുണ്ട്. അതില്‍ ഡ്രൈവര്‍ മാത്രമാണുള്ളത്. ഇയാളെ യുവതി ചവിട്ടിവീഴ്ത്താന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ തൊഴിക്കാനായി കാലുപൊക്കിയ യുവതി ബാലന്‍സ് തെറ്റി നടുറോഡില്‍ മറിഞ്ഞു വീണു.

ഇത് അറിയാതെ ബൈക്ക് ഓടിച്ചിരുന്ന വ്യക്തി അല്‍പം ദൂരം മുന്നോട്ട് പോയി. പിന്നീട് ഇയാള്‍ ബൈക്ക് നിര്‍ത്തി യുവതിയുടെ അടുത്തേക്ക് വരുന്നതും വീഡിയോയില്‍ കാണാം. അപ്പോഴേക്കും യുവതി റോഡില്‍ നിന്ന് എഴുന്നേറ്റിരുന്നു. എന്തിനാണ് യുവതി മറ്റൊരു യാത്രക്കാരനെ ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് വ്യക്തമല്ല. യുവതി ആരെന്നോ വീഴ്ച്ചയില്‍ പരിക്കേറ്റിട്ടുണ്ടോ എന്നത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.


Content Highlights: Viral Video Woman Falls While Trying to Kick Bike Rider

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented