ചേട്ടന്റെ സര്‍പ്രൈസ് ഗിഫ്റ്റ് കണ്ട് കണ്ണ് നിറഞ്ഞ് അനിയത്തി; വീഡിയോ കണ്ടത് ഒരു കോടി ആളുകള്‍


വൈറൽ വീഡിയോയിൽ നിന്നുള്ള രംഗം | Photo: instagram/ aishwarya_bhadane

ന്ധങ്ങളില്‍ ഏറ്റവും ശക്തമായ ഒന്നാണ് സഹോദര ബന്ധം. കുട്ടിക്കാലം മുതല്‍ നമ്മുടെ കൂടെയുള്ള സൗഹൃദം. ഉള്ളുതുറന്നു സംസാരിക്കാനും ഇടയ്ക്കൊക്കെ കലഹിക്കാനും ഒരു സഹോദരനോ സഹോദരിയോ ഉണ്ടാകുക എന്നത് വലിയ ഭാഗ്യമാണ്.

ഇത്തരത്തിലുള്ള ഒരു ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സഹോദരിക്ക് സര്‍പ്രൈസായി സഹോദരന്‍ സ്‌കൂട്ടര്‍ സമ്മാനിക്കുന്നതാണ് വീഡിയോ. ആ സ്‌കൂട്ടര്‍ എത്രമാത്രം ആശിച്ചതായിരുന്നുവെന്ന് സഹോദരിയുടെ പ്രതികരണത്തില്‍ നിന്ന് മനസിലാക്കാം. സന്തോഷം കൊണ്ട് അവര്‍ കണ്ണുതുടയ്ക്കുന്നത് വീഡിയോയില്‍ കാണാം. കാഴ്ചക്കാരുടെ ഹൃദയം നിറയ്ക്കുന്ന ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.



സഹോദരന്‍ ഒരു ചെറിയ പെട്ടി സഹോദരിക്ക് നല്‍കുന്നതാണ് വീഡിയോയുടെ തുടക്കം. വളരെ ആകാംക്ഷയോടെയാണ് സഹോദരി അത് തുറന്നു നോക്കുന്നത്. പെട്ടി തുറന്നപ്പോള്‍ സ്‌കൂട്ടറിന്റെ ചാവി കണ്ട അവള്‍ വിശ്വസിക്കാനാകാതെ നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് സഹോദരന്‍ അടുത്തു നിര്‍ത്തിയിട്ടിരിക്കുന്ന സ്‌കൂട്ടര്‍ അവളെ കാണിക്കുന്നു. ഇതുകണ്ട് സന്തോഷത്തോടെ കണ്ണീരൊപ്പി അവള്‍ സഹോദരനെ കെട്ടിപ്പിടിക്കുന്നതൂം വീഡിയോയില്‍ കാണാം.

ഐശ്വര്യ ബന്ദന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ കഴിഞ്ഞ ഒക്ടോബര്‍ 30-നാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഒരു കോടി ആളുകളാണ് ഈ വീഡിയോ ഇതു വരെയായി കണ്ടത്.

Content Highlights: Viral Video Shows Brother Giving Surprise Gift To Sister, Internet Emotional

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented